വിശുദ്ധ അന്തോണീസ് പുണ്യവാനും പരിശുദ്ധ അമ്മയ്ക്കും ഒരായിരം നന്ദി.എനിക്ക് ലഭിച്ച വലിയ ഒരു അനുഗ്രഹം സാക്ഷ്യപ്പെടുത്താനാണ് ഞാൻ ഈ കൃതജ്ഞത എഴുതുന്നത്.ചാലക്കുടിയിലാണ് എൻറെ വീട് .ഞാനൊരു സ്റ്റാഫ് നേഴ്സ് ആയി വർക്ക് ചെയ്യുന്നു.എനിക്ക് അയർലണ്ടിലേക്ക് പോകാൻ OET പാസായിട്ടും ഇൻറർവ്യൂ ഒന്നും നല്ലത് കിട്ടുന്നില്ലായിരുന്നു. ഒരുപാട് നാള് കാത്തിരുന്നിട്ടും ഒന്നും ശരിയാവുന്നില്ലായിരുന്നു.
അവസാനത്തെ ആശ്രയ മെന്നോണം വി. അന്തോണീസിന്റെ തിരുനടയിൽ വന്ന് കൃതജ്ഞത എഴുതിയിടാമെന്നും 9 ചൊവ്വാഴ്ച ഇവിടെ നൊവേനയ്ക് മുടങ്ങാതെ വരാമെന്നും നേർന്ന് പ്രാർഥിച്ചു. അതിനുള്ളിൽ എന്റെ എനിക്ക് Interview പാസ്സാക്കി തരണമെന്നും കരഞ്ഞ് പ്രാർഥിച്ചു. അതിനു ശേഷം എട്ടാമത്തെ ചൊവ്വാഴ്ച എന്റെ ഇന്റെർവ്യു നടക്കുകയും ഞാൻ പാസ്റ്റാവുകയും ചെയ്തു. ഗവൺമെന്റ് ഹോസ്പിറ്റലിൻ ജോലിയും കിട്ടി. ഇത്രയും വലിയ അനുഗ്രഹം നൽകിയരുളിയതിന് നിങ്ങൾക്ക് ആയിരമായിരം നന്ദി.
എന്ന്
അങ്ങയുടെ ദാസൻ