Thanks Giving

കൃതജ്ഞത

യേശുവേ നന്ദി യേശുവേ സ്തുതി.പരിശുദ്ധ അമ്മയ്ക്കും വി. അന്തോണീസിനും ഒത്തിരി നന്ദി.കുറെ വർഷങ്ങളായി ഈ ദേവാലയത്തിൽ വന്ന് പ്രാർഥിക്കുകയും ഒരു പാട് അനുഗ്രഹങ്ങളും എനിക്ക് ലഭിച്ചിട്ടുണ്ട്. ഏഴെട്ടു വർഷങ്ങളായി ഞങ്ങൾ ഒരു സ്ഥലം വാങ്ങുന്നതിനു വേണ്ടി അന്വോഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഓരോ തടസ്സങ്ങൾ മൂലം അത് മാറി പോകുമായിരുന്നു. കഴിഞ്ഞ മാസം ഒരു ചൊവ്വാഴ്ച തടസ്സകൾ മാറുന്നതിന് വേണ്ടി മദ്ധ്യന്ഥം വഹിച്ചു പ്രാർഥിച്ചു. ആ സമയം ഞാൻ എന്റെ സ്ഥലം വാങ്ങാനുള്ള തടസ്റ്റം മാറാൻ വേണ്ടി പ്രാർഥിച്ചു. രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് ഒരു സ്ഥലം ഇഷ്ടപ്പെടുകയും ഒരു മാസത്തിനുള്ളിൽ അഡ്വാൻസ് കൊടുത്ത് എഗ്രിമെന്റ് എഴുതുകയും ചെയ്തു. മൂന്നു മാസത്തിനുള്ളിൽ തീറു നടത്താം എന്ന് തീരുമാനിച്ചു. ഇനിയുള്ള ഞങ്ങളുടെ ആവശ്യങ്ങളിലും പരിശുദ്ധ അമ്മയുടെയും വി. അന്തോണിസ് പുണ്യവാളന്റെയും ഇടപെടൽ ഇടപെടൽ ഉണ്ടാകുമെന്ന് ഉറച്ചു വിശ്വസിച്ചു കൊണ്ട് ഞങ്ങൾ ആഗ്രഹിച്ച പോലെ ഒരു സ്ഥലം വാങ്ങാൻ കൃപ തന്ന അന്തോണിസ് പുണ്യവാനും പരിശുദ്ധ അമ്മയ്ക്കും ഒരായിരം നന്ദി.
എന്ന് 
അങ്ങയുടെ എളിയ ദാസി