പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസ് പുണ്യവാളനും ഒരായിരം നന്ദിയുടെ പൂച്ചെണ്ടുകൾ വിശുദ്ധ അന്തോണീസിന്റെ നൊവേന ഓൺലൈനിൽ കൂടിയാണ് ഞാൻ കാണുന്നത്. ഞാൻ മുംബൈയിൽ താമസിക്കുന്ന ഒരു വീട്ടമ്മയാണ്, എൻറെ മകളെ രക്തസ്രാവ രോഗത്തിൽ നിന്നും മോചനം കിട്ടുന്നതിന് വേണ്ടി പുണ്യവാളനോട് കരഞ്ഞ് പ്രാർത്ഥിക്കുമായിരുന്നു. അത്ഭുതം എന്ന് പറയട്ടെ പുണ്യവാളന്റെ 9 നൊവേനയിൽ എന്നും മകൾക്ക് വേണ്ടി കരഞ്ഞ് പ്രാർത്ഥിച്ചതിന്റെ ഫലമായി ആ അസുഖം പൂർണ്ണമായും പുണ്യവാളൻ മാറ്റി തന്നു. ഇപ്പോൾ ഒരു വർഷമായി അങ്ങനെ ഒരു അസുഖം പോലും ഉള്ളതായി തോന്നുന്നില്ല ഇത്രയും വലിയ അനുഗ്രഹം പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്തോണിയുടെയും മാധ്യസ്ഥത്താൽ ഈശോയിൽ നിന്ന് വാങ്ങി തന്നതിന് കോടി നന്ദി പറയുന്നു