സ്നേഹ സ്വരൂപനായ ഈശോ നാഥാ, ഞങ്ങളുടെ മധ്യസ്ഥയായ പരിശുദ്ധ കന്യാമറിയമേ, അത്ഭുത പ്രവർത്തകനായ വിശുദ്ധ അന്തോണീസ്, ഒരായിരം നന്ദിയും സ്തുതിയും. ഭർത്താവിൻറെ വിസ തടസ്സം മാറി കിട്ടിയതിന് നന്ദി പറയുന്നു. ഒരു 6 മാസത്തോളം ആയി എൻറെ ഭർത്താവിൻറെ വിദേശത്ത് പോകുവാനുള്ള അപ്ഡേറ്റ്സ് ഒന്നും വരുന്നുണ്ടായിരുന്നില്ല. 21/01/2023ൽ ശനിയാഴ്ച ഞാൻ ഈ തീർത്ഥാടന കേന്ദ്രത്തിൽ വരുകയും പ്രാർത്ഥന സഹായം അപേക്ഷിക്കുകയും ചെയ്തിരുന്നു. അതുമല്ലാതെ ഒരു നാലുവർഷം മുമ്പ് നേർന്നിരുന്ന പെരുന്നാൾ കുർബാനയുടെ നേർച്ച കടവും ഉണ്ടായിരുന്നു. അന്നേദിവസം ഞാൻ നേർച്ചകടം വീട്ടുകയും വിശുദ്ധ അന്തോണീസിന്റെ മധ്യസ്ഥം യാചിക്കുകയും ചെയ്തിരുന്നു. അതിനെ തുടർന്ന് 25/01/2023ൽ ബുധനാഴ്ച രാത്രി ഞങ്ങൾക്ക് യുഎസിൽ നിന്ന് വിസയുടെ അടുത്ത പ്രോസസ് നടന്നതായി അപ്ഡേറ്റ്സ് വന്നു. ഇനി ബയോമെട്രിക് കൂടി കഴിഞ്ഞാൽ പോകുവാനുള്ളത് എല്ലാം പൂർത്തിയാകും. വിശുദ്ധ അന്തോണിയുടെയും പരിശുദ്ധ അമ്മയുടെയും മധ്യസ്ഥം വഴി ഈശോയിൽ നിന്നും ലഭിച്ച ഈ അനുഗ്രഹത്തിന് ഒരായിരം നന്ദി പറയുന്നു.
ആമേൻ