Thanks Giving

കൃതജ്ഞതകള്‍

കൃതജ്ഞത  1


എന്റെ പേര് ടെസ്സി. ഞാന്‍ ദുബായില്‍ താമസികുന്നു. എന്റെ മകന്‍ ആന്റണിക്ക് വേണ്ടിയാണ് ഞാന്‍ ഈ സാക്ഷ്യം എഴുതുന്നത്.  അവന്‍ നാട്ടില്‍ ബിടെക് കഴിഞ്ഞ് sweden നില്‍ പിജി ചെയ്തു. 2020 ജനുവരി 15ന് പാസ്സായി. ജോലിക്ക് വേണ്ടി ഒരുപാട് ശ്രമിച്ചുവെങ്കിലും ജോലിയൊനും ലഭിച്ചില്ല. അതിനിടയിലാണ് covid 19 ന്റെ പ്രത്യേക സാഹചര്യവും വന്നത്. ഒരു വര്‍ഷത്തെ stay back പിരീഡില്‍ എട്ടുമാസം  കഴിഞ്ഞിട്ടും ജോലിയൊന്നും ലഭിച്ചിരുന്നില്ല. എന്റെ അനുജത്തിയും അവനുവേണ്ടി പ്രാര്‍ത്ഥിച്ചിരുന്നു. അങ്ങനെയിരിക്കെ ആഗസ്റ്റ് മാസത്തില്‍ പരിശുദ്ധഅമ്മയുടെ സ്വര്‍ഗാരോഹണ തിരുനാളും വിശുദ്ധ അന്തോണീസിന്റെ ജനന തിരുനാളിനോടും അനുബന്ധിച്ച് അനുദിന ദിവ്യബലിയിലും നൊവേനയിലും പങ്കെടുത്ത പ്രാര്‍ത്ഥിക്കുവാന്‍ ആവശ്യപ്പെട്ടു അനുജത്തി ഓണ്‍ലൈന്‍ ലിങ്ക് അയച്ചു തന്നു. ഞങ്ങള്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ആഗസ്റ്റ് 12ന് ഒരു ഇന്റര്‍വ്യൂവിനായി തലേന്ന് വൈകീട്ട് കോള്‍ വന്നു. മകന്‍ അറ്റന്‍ഡ് ചെയ്തു. സെക്കന്‍ഡ് റൗണ്ടില്‍ കടക്കുകയും ചെയ്തു. ഒത്തിരി പ്രതീക്ഷയോടെ കാത്തിരിക്കുമ്പോള്‍ മൂന്നാമതും ഇന്റര്‍വ്യൂ പറഞ്ഞു. അവന്‍ പങ്കെടുത്തു ബcall letter വരാതായപ്പോള്‍ ഒത്തിരി നിരാശ തോന്നി. സെപ്റ്റംബര്‍ ഒന്നിന് പരിശുദ്ധ അമ്മയുടെ ജനന തിരുനാള്‍ നോയമ്പ് തുടങ്ങുന്ന ദിവസവും തുടര്‍ന്നുള്ള ദിനങ്ങളിലും ഞങ്ങള്‍ പ്രാര്‍ത്ഥിച്ചു. അങ്ങനെ ഏഴാം തീയതി ജോയിന്‍ ചെയ്യുവാനുള്ള call letter കിട്ടി. പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്തോണിസിന്റെയും മധ്യസ്ഥതയില്‍ ഈശോയില്‍ നിന്നും കിട്ടിയ സമ്മാനമാണു ഈ അനുഗ്രഹമെന്നു ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു. കോടാനുകോടി നന്ദിയും സ്തുതിയും അര്‍പ്പിക്കുന്ന അതോടൊപ്പം കോവിഡ് പശ്ചാത്തലത്തില്‍ ജോലി നഷ്ടപ്പെട്ടവര്‍ക്കും മറ്റെല്ലാം പ്രയാസങ്ങളിലൂടെ കടന്നു പോകുന്നവര്‍ക്ക് അനുഗ്രഹം നല്‍കണമെന്ന് അപേക്ഷിച്ചും കൊള്ളുന്നു. 
 എന്ന് എളിയ ദാസി

 

കൃതജ്ഞത 2

എന്റെ പേര് സിനി ആന്റണി എന്നാണ്. ഇത് ലഭിച്ച ഒരു അനുഗ്രഹത്തിനുള്ള സാക്ഷ്യം ആണ്. എന്റെ ആന്റി 18  മാസങ്ങള്‍ക്ക് മുന്‍പ് നാട്ടില്‍  ഒരു സ്ഥലം വില്‍പ്പന നടത്തി.  ആന്റിയുടെ സഹോദരി ഭര്‍ത്താവാണ് സ്ഥലം വാങ്ങിയത്. സ്ഥലം വില്‍പനയില്‍ ആന്റിക്ക്  50000 രൂപ കൂടി കിട്ടുവാന്‍ ഉണ്ടായിരുന്നു. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും അത് ലഭിച്ചില്ലായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് മാസം ആന്റിക്ക് സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടു. അപ്പോള്‍ പണം ചോദിച്ചു നോക്കിയെങ്കിലും ലഭിച്ചില്ല.  ഇക്കാര്യം അറിഞ്ഞ ഞാന്‍ ആന്റിയോടു വിശ്വാസത്തോടെ പരിശുദ്ധ അമ്മയോടും വിശുദ്ധ അന്തോണീസിനോടും പ്രാര്‍ത്ഥിക്കുവാന്‍ പറഞ്ഞു. ആന്റി സഹോദരി ഭര്‍ത്താവിനെ വീണ്ടും വിളിച്ചെങ്കിലും കൊറോണ സാഹചര്യം ആയതുകൊണ്ട് അവരും വളരെ ബുദ്ധിമുട്ടി ലൂടെയാണ് കടന്നുപോകുന്നത് എന്നുള്ള മറുപടിയാണ് ലഭിച്ചത്. എന്നിരുന്നാലും പ്രതീക്ഷ കൈവെടിയാതെ പ്രാര്‍ത്ഥിക്കുവാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഇതേ സാഹചര്യത്തിലൂടെ കടന്നു പോകുന്ന എല്ലാവര്‍ക്കും വേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിച്ചു. തീര്‍ത്ഥാടന കേന്ദ്രത്തിലെ എല്ലാ കുര്‍ബാനയിലും ഈ ഒരു നിയോഗം വെച്ച് പ്രാര്‍ത്ഥിക്കുകയുണ്ടായി. അങ്ങനെ പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്തോനീസിനെ മാധ്യസ്ഥ വഴി ഇക്കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തില്‍ ആന്റിക്ക് കിട്ടുവാന്‍ ഉണ്ടായിരുന്ന മുഴുവന്‍ തുകയും സഹോദരി ഭര്‍ത്താവിന് നല്‍കുവാന്‍ സാധിച്ചു. ഇത് വളരെ വലിയൊരു അനുഗ്രഹമായി ഞങ്ങള്‍ കരുതുന്നു. പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്തോണിസിന്റെയും മധ്യസ്ഥതയ്ക്ക് നന്ദി പറയുന്നതോടൊപ്പം സര്‍വ്വശക്തനായ ദൈവത്തിനു സ്തുതികളും അര്‍പ്പിക്കുന്നു.