Thanks Giving

കൃതജ്ഞത

സ്നേഹസ്വരപരായ ഈശോ ഞങ്ങളുടെ മധ്യസ്ഥയായ പരിശുദ്ധ കന്യാമറിയമേ അത്ഭുതപ്രവർത്തകനായ വിശുദ്ധ അന്തോണീസേ എൻറെ മകന് രോഗസൗഖ്യം നൽകിയതിന് ഒരായിരം നന്ദി.15 വർഷമായി മുടങ്ങാത ദിവ്യബലിയിലും വിശുദ്ധ അന്തോണീസിന്റെ നൊവേനയിലും പങ്കെടുക്കുന്ന ഒരു മകനാണ് ഞാൻ. എനിക്ക് രണ്ടര വയസ്സ് പ്രായമുള്ള ഒരു മകനാണ് ഉള്ളത്. എൻറെ മകൻറെ വൃഷണത്തിന് മുകളിലായി ഒരു മുഴ കുടൽ ഉണങ്ങി ഹെർണിയയായി രൂപപ്പെട്ടു. 5 ഡോക്ടർമാരുടെ അഭിപ്രായത്തിൽ കുഞ്ഞിന് ഓപ്പറേഷൻ കൂടിയേ മതിയാവു എന്ന് പറഞ്ഞു. വളരെ വേദനയോടെയാണ് ഇവിടെ വന്ന് ഈശോയോട് സങ്കടം കരഞ്ഞു പറഞ്ഞത് അമ്മയുടെയും വിശുദ്ധ അന്തോണിയുടെയും മാധ്യസ്ഥം തേടുകയും ചെയ്തു.തുടർച്ചയായി രണ്ടാഴ്ച ദിവസവും മൂന്നു പ്രാവശ്യം ദിവ്യകാരുണ്യത്തിന്റെ മുമ്പിൽ വന്ന് പ്രാർത്ഥിച്ചതിന്റെ ഫലമായി ഈശോയുടെ അനുഗ്രഹം ഞങ്ങൾക്ക് അനുഭവപ്പെട്ടു തുടങ്ങി. കുഞ്ഞിൻറെ മുഴയുടെ വലിപ്പം പതിയെ കുറഞ്ഞു തുടങ്ങി. ഇപ്പോൾ അഞ്ച് ദിവസമായി മുഴ പൂർണ്ണമായും അപ്രത്യക്ഷമായി. മകനെ കാണിച്ച ഡോക്ടർമാർ പോലും അത്ഭുതപ്പെട്ടുപോയി. ഓപ്പറേഷൻ ഇല്ലാതെ തന്നെ മകൻറെ അസുഖം പൂർണ്ണമായും സൗഖ്യം നേടി. ദൈവത്തോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്തോണിയുടെയും മാധ്യസ്ഥതയാൽ ഈശോ തന്ന ഈ അനുഗ്രഹത്തിന് ഒരായിരം നന്ദി പറയുന്നു.