കർത്താവ് എന്നെയ്ക്കും വാഴ്ത്തപ്പെടട്ടെ ആമേൻ ആമേൻ ആമേൻ
ഞാനൊരു ക്രിസ്തീയ വിശ്വാസിയാണ്. എൻറെ ജീവിതത്തിൽ ഞാൻ വളരെയധികം ദുഃഖിക്കാൻ ഇടയായ ഒരു സംഭവം ഈ 2023 ഫെബ്രുവരി അഞ്ചാം തീയതി സംഭവിച്ചു. ഞാൻ രാവിലെ ഉണർന്ന് പുറത്തേക്ക് പറമ്പിൽ നനക്കാൻ പോയി തിരിച്ചുവന്നപ്പോൾ എൻറെ കഴുത്തിൽ കിടന്ന മൂന്നര പവൻ സ്വർണ്ണമാല കഴുത്തിൽ കാണാനില്ലാതായി. ഞാൻ പെട്ടെന്ന് CCTVയിൽ നോക്കിയപ്പോൾ പറമ്പിലേക്ക് പോകുന്ന വഴിക്കാണ് നഷ്ടപ്പെട്ടത് എന്ന് മനസ്സിലായി. ഞാനും എൻറെ ഭാര്യയും പറമ്പ് മുഴുവൻ വെട്ടി വൃത്തിയാക്കി പക്ഷേ കിട്ടിയില്ല. പോയ വഴിയിൽ എങ്ങും സ്വർണ്ണമാല കണ്ടില്ല. വളരെയധികം വേദനയിൽ ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചു. ദൈവമേ എനിക്ക് അത് കാണിച്ചു തരണമേ എന്ന് കരഞ്ഞു പ്രാർത്ഥിച്ചു. നാലുദിവസം തുടർച്ചയായി അന്വേഷിച്ചിട്ടും കിട്ടിയില്ല. ഫെബ്രുവരി11ന് വീട്ടിൽ കുടുംബയൂണിറ്റ് ഉണ്ടായിരുന്നു. ആ ദിവസം ഞങ്ങൾ മാതാവിൻറെ 50 മണി ജപമാല 100 എണ്ണം വാങ്ങി വീട്ടിൽ വന്ന എല്ലാവർക്കും നൽകി. മാതാവിൻറെ ജപമാല ചൊല്ലാനും ആവശ്യപ്പെട്ടു. ആ ദിവസങ്ങളിൽ തന്നെ വിശുദ്ധ അന്തോണീസ് പുണ്യവാളനോട് കാണാതെ പോയ വസ്തു കണ്ടെത്തി നൽകണമെന്നും കണ്ടെത്തി ലഭിച്ചാൽ നേർച്ച കഞ്ഞിക്കായി 2000/- രൂപയും 10 പൂമാലയും നേർച്ച കാശും നേർന്നു. വിശ്വാസത്തോടെ വിശുദ്ധ അന്തോണീസ് പുണ്യവാളന്റെ മാധ്യസ്ഥതയിൽ യേശുവിനോട് പ്രാർത്ഥിച്ചു. ഫെബ്രുവരി 15-ാംതീയതി വൈകുന്നേരംഏകദേശം ആറുമണി നേരത്ത് ഞാൻ പറമ്പിൽ ചെടി നനയ്ക്കാനായി ഇറങ്ങി . പനി ആയതിനാൽ ഒരു കസേരയും എടുത്ത് ഇരുന്ന് ആകാശത്തിലേക്ക് നോക്കി ദൈവത്തോട് കരഞ്ഞു പ്രാർത്ഥിച്ചു. എനിക്കത് കാണിച്ചു തരണമേ. വിശുദ്ധ അന്തോണീസ് പുണ്യവാള നോടുള്ള നേർച്ചയും നിറവേറ്റുമെന്നും വീണ്ടും പറഞ്ഞു. എൻറെ കണ്ണുകൾക്ക് പിന്നീട് നടന്നതൊന്നും വ്യക്തമായില്ല. ഞാനിരുന്ന കസേരയ്ക്ക് മുന്നിൽ കല്ലിന് മുകളിലായി ഒരു തിളങ്ങുന്ന നീളമുള്ള വസ്തു. എൻറെ സ്വർണ്ണമാല. അൽഭുതം നടന്നിരിക്കുന്നു. എൻറെ നഷ്ടപ്പെട്ട മാലയിൽ ഒരു മന്ത്രിയോ ചെളിയോ പോലും പറ്റിയിരുന്നില്ല. ഞാൻ അപ്പോൾ തന്നെ വിശുദ്ധനോട് നന്ദി പറഞ്ഞ് അകത്തേക്ക് ഓടി. യേശുവിൻറെ മുമ്പിൽ മുട്ടുകുത്തി നന്ദി പറഞ്ഞു. ഇനിയും ഞാൻ വിശുദ്ധന്റെ നാമം പ്രചരിപ്പിക്കുകയും ചെയ്യും. യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന.....