അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ അന്തോണീസ് പുണ്യാളന് നന്ദിയുടെ ഒരായിരം വാടാ മലരുകൾ. എൻറെ മകൾക്ക് നാല് വയസ്സ് ഉള്ളപ്പോൾ അവളുടെ മുഖത്ത് ഒരു വെളുത്തപാട് വന്നിരുന്നു. ക്രമേണ അത് വലുതായി വരുകയും ചെയ്തു, തല ഹോസ്പിറ്റൽ മാറിമാറി കാണിച്ചെങ്കിലും കാര്യമായ കുറവൊന്നും ഉണ്ടായില്ല. Vitiligo എന്ന രോഗമായിരുന്നു അത്. ഒരു ദിവസം ഹോസ്പിറ്റലിൽ നിന്ന് വരുന്ന വഴി പുണ്യാളന്റെ അടുത്ത് വരികയും കുർബാനയിലും നൊവേനയിലും പങ്കെടുക്കാമെന്ന് നേർന്ന് പ്രാർത്ഥിക്കുകയും ചെയ്തു. പിന്നീടുള്ള എല്ലാ ചൊവ്വാഴ്ചകളിലും മുടങ്ങാതെ മകളെ കൊണ്ടുവന്ന് കുർബാനയിലും നൊവേനയിലും പങ്കെടുക്കുകയും ചെയ്തു. പുണ്യാളന്റെ അനുഗ്രഹത്താൽ മകളുടെ മുഖത്ത് കാണപ്പെട്ട പാട് പതിയെ പതിയെ മാഞ് പോകുകയും ചെയ്തു.
ഈ വലിയ അനുഗ്രഹം ദൈവത്തിന് സാധിച്ചു തന്ന അന്തോണീസ് പുണ്യാളന് ഒരായിരം നന്ദി അർപ്പിക്കുന്നു.