പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്തോണീസിന്റെയും മാധ്യസ്ഥം വഴി ക്രിസ്തുവിൽ നിന്നും ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി. എൻറെ പേര് പ്രിൻസി. ഞാൻ എല്ലാം ചൊവ്വാഴ്ചകളിലും കുർബാനയിലും പങ്കെടുക്കാറുണ്ട്. എൻറെ ഭർത്താവിന് 2022 ഒക്ടോബർ മാസത്തിൽ സ്ട്രോക്ക് വന്നു തലയിൽ രക്തം കട്ടയായി. അങ്ങനെ അപ്പോളോ ഹോസ്പിറ്റലിൽ കൊണ്ടുപോയി. ആ സമയത്ത് കണ്ണിൻറെ കാഴ്ചയ്ക്ക് മങ്ങൽലേറ്റിരുന്നു. അതിനുവേണ്ടി L.F ഹോസ്പിറ്റലിൽ പോയി കണ്ണ് പരിശോധന നടത്തി. അപ്പോൾ അവിടത്തെ ഡോക്ടർ പറഞ്ഞത് രക്തം തലയിൽ കട്ടപിടിച്ചപ്പോൾ ആ വശത്തുള്ള ഞരമ്പുകൾ നശിച്ച് രക്ത ഓട്ടം ഇല്ലാതെയായി എന്നാണ് . ഇനി കാഴ്ച കിട്ടുകയില്ല എന്നും വണ്ടി ഓടിക്കാൻ നോക്കണ്ട എന്നും പറഞ്ഞു. ഞങ്ങളുടെ കുടുംബത്തിൻറെ ഏക വരുമാനമാർഗ്ഗം ആയിരുന്നു ഓട്ടോറിക്ഷ. ഇതു കേട്ടപ്പോൾ ഞാൻ ഡിസംബർ മാസത്തിലെ മാതാവിൻറെ മാധ്യസ്ഥ തിരുനാളിന്റെ 9 ദിവസത്തെ നൊവേനയിൽ പങ്കെടുത്ത് പ്രാർത്ഥിച്ചു. എൻറെ ഭർത്താവിൻറെ കാഴ്ചശക്തി തിരിച്ച് കിട്ടണമെന്ന് കരഞ്ഞ് പ്രാർത്ഥിച്ചു. കൃതജ്ഞത എഴുതിയിടാം എന്ന് മാതാവിനോടും പുണ്യവാളനോട് പറഞ്ഞു . അങ്ങനെ ഇപ്പോൾ എൻറെ ഭർത്താവിൻറെ കണ്ണിൻറെ കാഴ്ചഅങ്ങനെ ഇപ്പോൾ എൻറെ ഭർത്താവിൻറെ കണ്ണിൻറെ കാഴ്ച തിരിച്ചു കിട്ടുകയും എൻറെ ഭർത്താവ് പഴയതുപോലെ ഓട്ടോ ഓടിച്ച് തന്നെ ഞങ്ങളുടെ കുടുംബം പുലർത്തുകയും ചെയ്യുന്നു. ഇത്ര വലിയ അനുഗ്രഹം തന്ന പുണ്യവാളനും പരിശുദ്ധ അമ്മയ്ക്കും കോടാനുകോടി നന്ദി പറയുന്നു.