യേശു നന്ദി യേശുവേ സ്തുതി യേശുശു ആരാധന. പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്തോണീസിന്റെയും മാധ്യസ്ഥം വഴി ഈശോ തന്ന കൃപകൾക്ക് നന്ദി പറയുന്നു. എൻറെ പേര് കാഞ്ചന സാജു. എൻറെ വീട് ചാലക്കുടിയിലാണ്. ഞാൻ എല്ലാ ചൊവ്വാഴ്ചകളിലെ കുർബാനയിലും നൊവേനയിലും ആരാധനയിലും പങ്കെടുക്കാറുണ്ട്. 2022 ജൂലൈ മാസം എൻറെ ഭർത്താവിന് നെഞ്ചുവേദനയെ തുടർന്ന് ചാലക്കുടി ഗവൺമെൻറ് ഹോസ്പിറ്റലിൽ കൊണ്ടുപോയപ്പോൾ അവിടെ വെച്ച് ECG യിൽ വേരിയേഷൻ കണ്ടു. അതിനെ തുടർന്ന് ഞങ്ങൾ അപ്പോളോ ഹോസ്പിറ്റലില്‍ കൊണ്ടുപോയി. അവിടെവെച്ച് TMT, ECO, Angiogram, ഇതെല്ലാം ചെയ്തപ്പോൾ 3 ബ്ലോക്ക് ഉണ്ടെന്ന് ഡോക്ടർ പറഞ്ഞു. അതിൽ ഒരെണ്ണം 80% ഉണ്ടെന്നും മറ്റു രണ്ടും ചെറുതും ആയതുകൊണ്ട് ബൈപ്പാസ് ചെയ്യേണ്ടിവരും എന്നു പറഞ്ഞു. ആകെ വിഷമത്തിലായി അവിടെ നിന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് പോന്നു. അതിനുശേഷം ഞാൻ ഇവിടെ ദേവാലയത്തിൽ വന്ന് മാതാവിനോടും പുണ്യവാളനോടും കരഞ്ഞു പ്രാർത്ഥിച്ചു കിരീടവും പൂമാലയും ചാർത്തി. ഇവിടത്തെ വെളിച്ചെണ്ണ നെഞ്ചിൽ പുരട്ടി കൊടുത്ത് നവനാൾ ജപം എന്നും ചൊല്ലാറുണ്ടായിരുന്നു. അതിനോടൊപ്പം തന്നെ ഞങ്ങൾ ഒരു ആയുർവേദ വൈദ്യനെ കണ്ട് മരുന്നു നോക്കിയിരുന്നു. രണ്ട് മാസത്തിന് ശേഷം ഞങ്ങൾ ചാലക്കുടി സെൻറ് ജെയിംസ് ഹോസ്പിറ്റലിൽ കാർഡിയോളജിസ്റ്റിനെ കണ്ട് വീണ്ടും എല്ലാ ടെസ്റ്റുകളും നടത്തി നോക്കി. അപ്പോൾ ഡോക്ടർ പറഞ്ഞത് ബൈപ്പാസ് ചെയ്യേണ്ട കാര്യം ഇല്ലെന്നാണ്. മരുന്നും കഴിച്ച് ഫുഡ് കൺട്രോൾ ചെയ്താൽ മാത്രം മതി എന്നു പറഞ്ഞു. കൂടുതൽ ഉറപ്പിനായി ഞങ്ങൾ എറണാകുളം ലിസി ഹോസ്പിറ്റലിൽ ഡോക്ടർ ജോസ് ചാക്കോ പെരിയാപുരം സാറിനെ കണ്ടപ്പോൾ അദ്ദേഹവും പറഞ്ഞത് ബൈപ്പാസ് ചെയ്യേണ്ട ആവശ്യമില്ല എന്നാണ്. angioplasty ചെയ്യേണ്ട ആവശ്യമുണ്ടോ എന്ന് ഞങ്ങൾ ചോദിച്ചപ്പോൾ അതിൻറെ ആവശ്യവുമില്ല മരുന്നുകൾ തുടർന്നാൽ മാത്രം മതി എന്ന് പറഞ്ഞു. അതിനുശേഷം ഇപ്പോൾ 9 മാസം കഴിഞ്ഞു. ജോലിക്ക് പോകുന്നുണ്ട്. വേറെ കുഴപ്പങ്ങളൊന്നും ഇല്ല.
ഇതുകൂടാതെ ചെറുതും വലുതുമായ ഒരുപാട് അനുഗ്രഹങ്ങൾ എനിക്കും എൻറെ കുടുംബത്തിനും പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്തോണിസിനെയും മാധ്യസ്ഥം വഴി ലഭിക്കുന്നുണ്ട്. ഇതിനെല്ലാം പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസ് പുണ്യവാളനും ഒരായിരം നന്ദിയുടെ വാടക മലരുകൾ അർപ്പിക്കുന്നു.
എന്ന് പ്രാർത്ഥനയോടെ കാഞ്ചന സാജു ചാലക്കുടി