യേശു നന്ദി യേശുവേ സ്തുതി യേശുവേ ആരാധന. ആറു വർഷം മുമ്പ് ഞങ്ങൾക്ക് പരിചയമുള്ള ഒരാൾ കുറച്ച് പണം തന്ന് സഹായിക്കണമെന്ന് പറഞ്ഞു. അയാൾക്ക് ബിസിനസിൽ എന്തോ പ്രോബ്ലം വന്നു എന്നും പെട്ടെന്ന് തിരിച്ചു തരാമെന്നും പറഞ്ഞു. പണമായി കൊടുക്കുവാൻ ഇല്ലാത്തതിനാൽ ഏഴ് പവൻ സ്വർണം കൊടുത്തു. ഒരു വർഷം കഴിഞ്ഞ് ചോദിച്ചപ്പോൾ ഇപ്പോൾ തരാൻ പറ്റില്ല കുറച്ചുകൂടി സമയം വേണമെന്ന് പറഞ്ഞു. പിന്നീട് വിളിച്ചാൽ ഫോൺ എടുക്കാതെയായി. അഞ്ചുവർഷം ആയിട്ടും തരാതെ ആയപ്പോൾ ഞാൻ ഇവിടെ വന്ന് മാതാവിനോടും പുണ്യവാളനോടും മാധ്യസ്ഥം അപേക്ഷിച്ചു 9 ചൊവ്വാഴ്ചയിലെ കുർബാനയിലും നൊവേനയിലും പങ്കെടുത്തു. അതിന് ശേഷം മൂന്ന് പവൻ തിരിച്ചു തന്നു. വീണ്ടും ഫോൺ വിളിച്ചാൽ എടുക്കാതെയായി. വീണ്ടും ഞാൻ ഇവിടെ വന്ന് അമ്മയോടും പുണ്യവാളനോട് അപേക്ഷിച്ചു. 9 ചൊവ്വാഴ്ചകളിൽ ഇവിടെ വരുമെന്നും സ്വർണ്ണം കിട്ടിയാൽ കൃതജ്ഞത എഴുതി ഇടാമെന്ന് പറഞ്ഞു പ്രാർത്ഥിച്ചു. അതിനു ശേഷം നാല് പവൻ സ്വർണത്തിന്റെ പൈസ കുറേശ്ശെ കുറേശ്ശെ തരുവാൻ തുടങ്ങി. 9 ചൊവ്വാഴ്ചകൾ കഴിഞ്ഞപ്പോൾ തരുവാൻ ഉണ്ടായിരുന്ന സ്വർണത്തിന്റെ പൈസ മുഴുവനും തന്നു. യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന പരിശുദ്ധ അമ്മയ്ക്ക് വിശുദ്ധ അന്തോണീസ് പുണ്യാളനും ഒരായിരം നന്ദി അർപ്പിക്കുന്നു.