പരിശുദ്ധ അമ്മയ്ക്ക് വിശുദ്ധ അന്തോണിസിനും ഒരായിരം നന്ദി! ....
ഞങ്ങളുടെ വീട് ആലപ്പുഴയിലാണ്. വിവാഹം കഴിഞ്ഞിട്ട് വളരെ നാളായിട്ടും കുട്ടികൾ ഉണ്ടായിരുന്നില്ല. ഒരു കുഞ്ഞിനെ ലഭിക്കുവാൻ ഞങ്ങൾ നിരന്തരമായി പ്രാർത്ഥിക്കുകയും ഈ ദേവാലയത്തിൽ മുടങ്ങാതെ അഞ്ചുവർഷമായി എല്ലാ തിരുനാളുകളിലും പ്രസിതേന്തിയായി നിൽക്കുകയും ചെയ്തു. അന്തോണീസ് പുണ്യവാളന്റെയും പരിശുദ്ധ അമ്മയുടെയും മാധ്യസ്ഥം തേടുകയും ചെയ്തതിന്റെ ഫലമായി എട്ടു വർഷങ്ങൾക്കു ശേഷം ഇപ്പോൾ ഞങ്ങൾക്ക് ആരോഗ്യവതിയായ ഒരു പെൺകുഞ്ഞിനെ ലഭിച്ചു. കുഴപ്പങ്ങളൊന്നും ഇല്ലാതെ ഗർഭകാലവും പ്രസവവും പൂർത്തിയായത് ദൈവം അനുഗ്രഹത്താൽ ആണ് എന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. ഇനിയും ഞങ്ങളുടെ കുടുംബത്തിനും, ഇവിടെ വന്ന് പ്രാർത്ഥിക്കുന്ന എല്ലാവർക്കും എല്ലാ അനുഗ്രഹങ്ങളും നൽകണമേ എന്ന് പ്രാർത്ഥിക്കുന്നു