യേശുവേ നന്ദി യേശുവേ സ്തുതി യേശു ആരാധന.
വിളിക്കും മുന്‍പേ ഞാന്‍ അവര്‍ക്ക് ഉത്തരമരുളും, പ്രാര്‍ഥിച്ചുതീരുംമുന്‍പേ ഞാന്‍ അതു കേള്‍ക്കും.
(ഏശയ്യാ 65 : 24). വിളിച്ചാൽ വിളി കേൾക്കുന്ന വിളിച്ചവരുടെ വിളി കേൾക്കുന്ന വിശുദ്ധനാണ് പാദുവായിലെ വിശുദ്ധ അന്തോണീസ്. ഞാനൊരു അക്രൈസ്തവയാണ് എൻറെ പേര് പുഷ്പലത നാരായണൻഞാൻ താമസിക്കുന്നത് വെള്ളാരം കല്ലൂരിലാണ്. വിശുദ്ധ അന്തോണീസിന്റെ മാധ്യസ്ഥതയിൽ ലഭിച്ചരോഗസൗഖ്യത്തിന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഭർത്താവ് മരിച്ച ഒരു വിധവയാണ് ഞാൻ. എൻറെ ശരീരത്തിൽ മൂന്നുവർഷമായി ചൊറിഞ്ഞ് പൊട്ടുകയും അവിടെനിന്ന്ചൊറിഞ്ഞ് പൊട്ടുകയും അവിടെചൊറിഞ്ഞ് പൊട്ടുകയും അവിടെ നിന്ന് വെള്ളം ഒഴുകി വ്രണമായ അവസ്ഥയായിരുന്നു. ഇരിഞ്ഞാലക്കുട, ചാലക്കുടി, പറവൂർ, തൃശ്ശൂർ എന്നിവിടങ്ങളിൽ ചികിത്സ തേടി എങ്കിലും ഒരു മാറ്റവും ഉണ്ടായില്ല. പിന്നീട് തിരുവനന്തപുരത്ത് ചികിത്സയ്ക്ക് പോകുവാൻ എല്ലാവരും നിർബന്ധിച്ചു. ഈ സമയത്താണ് തീർത്ഥാടന കേന്ദ്രത്തിൽ വന്ന് പ്രാർത്ഥിക്കുകയും വെഞ്ചിരിച്ച വെള്ളവും വെളിച്ചെണ്ണയും വിശ്വാസത്തോടെ പ്രാർത്ഥിച്ചു ഉപയോഗിച്ചത്. അതിൻറെ ഫലമായിഇപ്പോൾ ഒന്നര മാസമായി പരിപൂർണ്ണമായി സൗഖ്യം കിട്ടി എന്ന് മാത്രമല്ലപൊട്ടിയൊലിച്ച് വ്രണം വന്ന അവിടെ ഒരു പാടും പോലും ഇപ്പോൾ ഇല്ല. വിശുദ്ധ അന്തോണീസിന്റെ മാധ്യസ്ഥതവിശുദ്ധ അന്തോണീസിന്റെ മാധ്യസ്ഥതയാല്‍ഈശോയിൽ നിന്ന് ലഭിച്ച ഈ വലിയ അനുഗ്രഹത്തിന് ഏറെ സ്നേഹത്തോടെ നന്ദി പറയുന്നു