Thanks Giving

കൃതജ്ഞത

വിശുദ്ധ അന്തോണീസിന്റെയും പരിശുദ്ധ അമ്മയുടെയും മാധ്യസ്ഥതയിൽ ഈശോയിൽ നിന്ന് ലഭിച്ച  സൗഖ്യത്തിന് ഒരായിരം നന്ദി. എൻറെ പേര് വാസു എൻറെ കാല് വലിയൊരു മുഴയുണ്ടായിരുന്നു ഡോക്ടർമാർ പറഞ്ഞു ഓപ്പറേഷൻ ചെയ്തു മുഴക്കളയണമെന്ന്. എന്നാൽ അതിൽനിന്ന് വ്യത്യസ്തമായ ഒരു അത്ഭുതം വിശുദ്ധ അന്തോണീസ് പുണ്യവാളന്റെയും പരിശുദ്ധ അമ്മയുടെയും മാധ്യസ്ഥതയാൽ ഞാൻ അനുഭവിച്ചറിഞ്ഞു. എൻറെ ഭാര്യയും മക്കളും എല്ലാ ചൊവ്വാഴ്ചകളിലും വിശുദ്ധ അന്തോണീസിന്റെ തീർത്ഥാടന കേന്ദ്രത്തിൽ വരുകയും ബലിയിലും നൊവേനയിലും ആരാധനയിലും പങ്കെടുക്കുകയും ചെയ്തിരുന്നു. ഒരിക്കൽ അവർ  പുണ്യവാളന്റെ എണ്ണ കൊണ്ടുവരുകയും അത് വിശ്വാസത്തോടെ ഞാൻ എല്ലാ ദിവസവും പെരട്ടി പ്രാർത്ഥിക്കുകയും ചെയ്തിരുന്നു.  ഒരു അത്ഭുതം എന്ന് പറയട്ടെ കാലിലെ മുഴ തനിയെ പൊട്ടി വറ്റി പോവുകയും ഓപ്പറേഷൻ കൂടാതെ തന്നെ സൗഖ്യം ലഭിക്കുകയും ചെയ്തു. പുണ്യവാളന്റെയും പരിശുദ്ധഅമ്മയുടെയും മധ്യസ്ഥതയിൽ ഈശോയിൽ നിന്ന് ലഭിച്ച ഈ വലിയ അനുഗ്രഹത്തിന് ഒത്തിരി നന്ദി പറയുന്നു