Thanks Giving

കൃതജ്ഞത

ഈശോയെ നന്ദി യേശുവേ സ്തുതി യേശു ആരാധന. വിശുദ്ധ അന്തോണീസ് പുണ്യവാളനും പരിശുദ്ധ അമ്മയ്ക്കും നന്ദിയോടെ വാടാ മലരുകൾ അർപ്പിക്കുന്നു. 2023 മെയ്‌ 1ന്  എൻറെ 3.1/4 പവൻ സ്വർണം  വീട്ടിൽ വച്ച് നഷ്ടമായി. അലമാരിയിലും വീട്ടിലും പലതവണകളായി അന്വേഷിച്ചു കണ്ടുകിട്ടിയില്ല. ഉടനെ തന്നെ ഞാൻ പുണ്യവാളനോട് പരിശുദ്ധ അമ്മയോടും മാധ്യസ്ഥൻ യാചിച്ചു. 9 ആഴ്ച മുടങ്ങാതെ കുർബാനയിലും ആരാധനയിലും നൊവേനയിലും പങ്കുകൊള്ളാം എന്ന് പ്രാർത്ഥിച്ചു. കൂടാതെ നേർച്ച കഞ്ഞിക്ക് ഒരു ചാക്ക് അരിയും അവനിക്ക് പണവും കൊടുക്കാമെന്നും പൂമാലയും കിരീടവും ചാർത്തും എന്നും പ്രാർത്ഥിച്ചു. മെയ് 9ന് രാവിലെ അമ്മ വന്നു കുർബാനയിലും ആരാധനയിലും നൊവേനയിലും നട മുട്ടുകുത്തി ജപമാല ചൊല്ലി പ്രാർത്ഥിച്ചു. ഞാൻ ഉച്ചതിരിഞ്ഞുള്ള നൊവേനയ്ക്ക് വരാമെന്ന് തീരുമാനിച്ചിരുന്നു. അമ്മ പള്ളിയിൽ പോയി വന്നതിനുശേഷം എന്തോ ഒരു പ്രേരണ തോന്നി  അലമാരിയുടെ ലോക്കർ തുറന്ന്   കൈവെച്ചത് ആഭരണ പെട്ടിയിലായിരുന്നു. നഷ്ടപ്പെട്ട വസ്തുക്കൾ കണ്ടെടുക്കാൻ സഹായിച്ച വിശുദ്ധ അന്തോണിസിന് ഒരായിരം നന്ദി അർപ്പിക്കുന്നു.