യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന
എൻറെ പേര് ജിൻസി നിഷാദ് . ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 11 വർഷമായി. ഞങ്ങൾക്ക് കുഞ്ഞുങ്ങൾ ഉണ്ടായിരുന്നില്ല. പല ഹോസ്പിറ്റലുകളിൽ മാറിമാറി ട്രീറ്റ്മെൻറ് നടത്തി എങ്കിലും ഫലം ഒന്നും ഉണ്ടായില്ല. വിശുദ്ധ അന്തോണീസ് പുണ്യവാളന്റെ തിരുന്നാളിന് ഓരോ വർഷവും വരുമ്പോൾ നിയോഗമായി പ്രാർത്ഥിക്കുന്നത് അടുത്തവർഷം വരുമ്പോൾ കുഞ്ഞുമായി വരുവാൻ അനുഗ്രഹ ലഭിക്കുവാൻ പ്രാർത്ഥിക്കുമായിരുന്നു. പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്തോണീസിന്റെയും മാധ്യസ്ഥതയിൽ ഈ വർഷം കുഞ്ഞുമായി ദേവാലയത്തിൽ വരുവാനും തിരുനാളിൽ പങ്കുചേരുവാനും സാധിച്ചു. ഇത്രയും വലിയ അനുഗ്രഹം ഞങ്ങൾക്ക് നൽകിയ പരിശുദ്ധ അമ്മയ്ക്ക് വിശുദ്ധ അന്തോണീസ് പുണ്യവാളനും ഒരായിരം നന്ദി പറയുന്നു