പരിശുദ്ധ മാതാവേ വിശുദ്ധ അന്തോണീസ് നിങ്ങൾക്ക് നന്ദിയുടെ പൂച്ചെണ്ടുകൾ അർപ്പിക്കുന്നു.
ഞാൻ കുമ്പളങ്ങിയിലാണ് താമസിക്കുന്നത്. 2021ൽ ഞാൻ അഞ്ച് മാസം ഗർഭിണിയായിരുന്ന സമയത്ത് സ്കാനിങ്ങിൽ കുഞ്ഞിന് ഡൗൺ സിൻഡ്രം ഉണ്ടെന്നും അതേത്തുടർന്ന് അബോഷൻ ചെയ്യണമെന്നും ഡോക്ടർമാർ പറഞ്ഞു. ആ സമയം കൊറോണ മൂലം ലോക്ക് ഡൗൺ ആയതിനാൽ പള്ളിയിൽ പോകുവാനോ ഒന്നും സാധിച്ചിരുന്നില്ല. മാനസികമായി ഏറെ തകർന്നിരുന്ന എനിക്കും കുടുംബത്തിനും ആശ്വാസമായത് വിശുദ്ധ അന്തോണീസിന്റെ തീർത്ഥാടന കേന്ദ്രത്തിലെ ലൈവ് ടെലികാസ്റ്റ് കുർബാനയും നൊവേനയും ആ രാത്രിയും ഒക്കെയായിരുന്നു. എല്ലാദിവസവും ഞാനും കുടുംബവും കുർബാനയിൽ പങ്കെടുത്ത്എല്ലാദിവസവും ഞാനും കുടുംബവും കുർബാനയിൽ പങ്കെടുത്ത് വളരെ വിശ്വാസത്തോടെ കുഞ്ഞിനെ സമർപ്പിച്ച് പ്രാർത്ഥിക്കും ആയിരുന്നു. അതിൻറെ ഫലമായി 2021 ജൂലൈ 16ന് (കർമ്മല മാതാവിൻറെ തിരുനാൾ ദിവസം) ഞാൻ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. അത്ഭുതം എന്ന് പറയട്ടെ യാതൊരുവിധ കുഴപ്പമില്ലാത്ത ആരോഗ്യവതിയായ ഒരു കുഞ്ഞിനെ തന്നെ പരിശുദ്ധ അമ്മ ഞങ്ങൾക്ക് നൽകി. കുഞ്ഞിന് ഈ മാസം രണ്ടു വയസ്സ് ആകുന്നു. ഇത് പരിശുദ്ധ അമ്മയെയും വിശുദ്ധ അന്തോണീസും ഈശോയിൽ നിന്ന്നേടിത്തന്ന അനുഗ്രഹമായി ഞാനും എൻറെ കുടുംബവും വിശ്വസിക്കുന്നു. അമ്മയ്ക്ക് നന്ദി അർപ്പിക്കുന്നു. കൃതജ്ഞത എഴുതി ഇടാൻ താമസിച്ചതിന് മാപ്പ് യാചിക്കുകയും ചെയ്യുന്നു. ഇനിയും പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്തോണീസിന്റെയും സംരക്ഷണം എൻറെ കുടുംബത്തിന് ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു.