Thanks Giving

കൃതജ്ഞത

കാനഡ വിസ അപ്പ്രൂവാക്കി തന്നതിന് പരിശുദ്ധ അമ്മയ്ക്കും, വിശുദ്ധ അന്തോണീസ് പുണ്യവാളനും നന്ദി.

പഠനാവശ്യത്തിനായി കാനഡയിലേക്ക് പോകുവാൻ ആഗ്രഹിച്ചിരുന്ന എനിക്ക് വിസ അപ്രൂവ് ആകുന്നുണ്ടായിരുന്നില്ല. ആ ദിവസങ്ങളിൽ വിസയ്ക്ക് അപേക്ഷിച്ച ഭൂരിഭാഗം പേർക്കും 15 മുതൽ 30 വരെ ദിവസത്തിനിടയിൽ വിസ അപ്രൂവ് ആകുന്നുണ്ടായിരുന്നു. എന്നാൽ രണ്ടുമാസം ആയിട്ടും എൻറെ വിസ ആപ്ലിക്കേഷനിൽ ഒരു അപ്ഡേഷനും വരുന്നുണ്ടായിരുന്നില്ല. അങ്ങനെയിരിക്കെ ജൂൺ പതിമൂന്നാം തീയതി നടക്കുന്ന ഊട്ടു നേർച്ച തിരുന്നാൾ ദിനത്തിൽ വളണ്ടിയർ ആയി സേവനം ചെയ്യാൻ പേര് നൽകി, ഞാൻ ഇങ്ങനെ പ്രാർത്ഥിച്ചു " തിരുനാൾ ദിനത്തിൽ വോളണ്ടിയർ ആയി സേവനം ചെയ്യുമ്പോൾ അപേക്ഷയോടെ നിൽക്കുവാൻ ഇടവരുത്താതെ, കൃതജ്ഞതയോടെ സേവനം ചെയ്യാനുള്ള അനുഗ്രഹം തന്നെയെന്ന്" പരിശുദ്ധ അമ്മയോടു അന്തോണീസ് പുണ്യവാളനോട് പ്രാർത്ഥിച്ചു. ജോൺ പന്ത്രണ്ടാം തീയതി വൈകിട്ടും വിസ അപ്പ്രൂവ് ആയിട്ടുണ്ടായിരുന്നില്ല. അതിനാൽ തിരുനാൾ ദിനത്തിൽ രാവിലെ ഞാൻ വിഷമത്തോടെയാണ് പള്ളിയിലേക്ക് പോയത്. ഞാൻ പള്ളിയിൽ ആയിരിക്കുമ്പോൾ രാവിലെ ഒമ്പതര മണിയായപ്പോൾ 77 ദിവസമായിട്ടും അപ്രൂവ് ആകാതിരുന്ന വിസ അപ്രൂവ എന്ന് പറഞ്ഞ് ഏജൻസിയിൽ നിന്നും എന്നെ വിളിച്ചു. 10 മണിക്ക് ആണ് ഊട്ടു നേർച്ച ആരംഭിച്ചത് അങ്ങനെ ഞാൻ പ്രാർത്ഥിച്ചത് പോലെ കൃതജ്ഞതയോടെ സേവനം ചെയ്യാനുള്ള അനുഗ്രഹം തന്ന പരിശുദ്ധ അമ്മയ്ക്ക് വിശുദ്ധ അന്തോണീസ് പുണ്യവാളനും ഒരായിരം നന്ദി