യേശു നന്ദി യേശുവേ സ്തുതി യേശു ആരാധന....
പരിശുദ്ധ അമ്മ മാതാവിനും കൊരട്ടി പുണ്യവാളനും ഒരായിരം നന്ദി. ഞാൻ രണ്ടുഞാൻ രണ്ടുവർഷമായി നഴ്സിംഗ് പഠിക്കാൻ ജർമ്മനിയിലേക്ക് പോകുവാൻ ശ്രമിക്കുന്നു. ഞാൻ എല്ലാ ചൊവ്വാഴ്ചകളിലും മുടങ്ങാതെ വന്ന് കുർബാനയിലും നൊവേനയിലും പങ്കെടുക്കാറുണ്ട്. ഓട്ട തിരുനാളിന് ഒരുക്കമായി 9ദിവസം നൊവേനയിലും പങ്കെടുക്കാറുണ്ട്. തിരുനാളിന് ഒരുക്കമായി 9തിരുനാളിന് ഒരുക്കമായി 9 ദിവസ നൊവേനയിൽ മുടങ്ങാതെ നിയോഗം വെച്ച് പ്രാർത്ഥിച്ചു, വോളണ്ടിയർ ആയി സേവനവും ചെയ്തു. തിരുനാളിന്റെ തലേദിവസം വിസ ഇൻറർവ്യൂവിന് ഡേറ്റ് കിട്ടി. ഞങ്ങൾ ആറുപേർക്കാണ് വിസഇൻറർവ്യൂ ഉണ്ടായത് . ഒരാഴ്ചയ്ക്കകം 5 പേർക്കും വിസ വന്നു. എനിക്ക് മാത്രം ലഭിച്ചില്ല. നിരാശപ്പെടാതെ തുടർന്നുള്ള ചൊവ്വാഴ്ചകളിലും വിശ്വാസപൂർവ്വം വന്ന പ്രാർത്ഥിച്ചു. ഒരു ചൊവ്വാഴ്ച വന്നപ്പോൾ ഞാൻ പറയുവാൻ ആഗ്രഹിച്ച അതേ കൃതജ്ഞതഅൾത്താരയിൽ വായിച്ചു കേട്ടു . വീണ്ടും ഉറച്ച വിശ്വാസത്തോടെ വിശുദ്ധന്റെ അഴുകാത്ത നാവിൻറെ പ്രാർത്ഥനയും അൾത്താരയിൽ അച്ഛൻ പറഞ്ഞ വചനവും ഏറ്റുപറഞ്ഞ് വിശ്വാസത്തോടെ പ്രാർത്ഥിച്ചു. മാത്രമല്ല വിസ ലഭിച്ചിട്ടില്ലെങ്കിലും അതിനു മുമ്പേതന്നെ ഒരു കൃതജ്ഞത എഴുതി അതുമായി ദേവാലയത്തിലേക്ക് വരികയും പരിശുദ്ധ അമ്മയുടെയും അന്തോണീസിന്റെയും കാൽക്കൽ വച്ച് നന്ദി പറഞ്ഞു പ്രാർത്ഥിച്ചു. പിറ്റേദിവസം രാവിലെ വിസ മെയിൽ വന്നു. വിസ വാങ്ങി നേരെ ദേവാലയത്തിൽ വന്ന് ഈശോയോട് പ്രാർത്ഥിച്ചതിന് ശേഷമാണ് വിസ തുറന്നു നോക്കിയത്. ഒരു റിജക്ഷനും കൂടാതെ വിസ ലഭിച്ചു. ഇത്ര വലിയ അനുഗ്രഹം തന്ന കൊരട്ടി പുണ്യവാളനും പരിശുദ്ധ അമ്മയ്ക്കും ഒരായിരം നന്ദി.