വി. പുണ്യവാളന്റെ മാധ്യസ്ഥം വഴി എനിക്ക് ലഭിച്ച അനുഗ്രഹത്തിന് ഒരായിരം നന്ദി...
എൻറെ പേര് ആനി പാപ്പച്ചൻ എനിക്ക് രണ്ട് മാസത്തിലേറെ വലതുകാരന് ഉപ്പുകുറ്റി വേദനയായിരുന്നു. നടക്കാനോ ജോലിക്ക് പോകാനോ സാധിച്ചിരുന്നില്ല. ഡോക്ടറെ കണ്ട് മരുന്നു കഴിച്ചെങ്കിലും പ്രയോജനം ഉണ്ടായില്ല. ഞാൻ വളരെ അധികം ബുദ്ധിമുട്ടി ആണ് നടന്നിട്ടുള്ളത്. അപ്പോൾ ഞാൻ എൻറെ അനുജത്തിയോട് ഇക്കാര്യം പറഞ്ഞു. അവൾ പറഞ്ഞു അവളുടെ ഭർത്താവിന് ഇതുപോലെ കാൽ വേദനയും ഉപ്പൂറ്റി വേദനയും ഉണ്ടായപ്പോൾ വിശുദ്ധ അന്തോനീസ് പുണ്യവാളന്റെ വെളിച്ചെണ്ണ പുരട്ടി വിശ്വാസത്തോടെ പ്രാർത്ഥിച്ചപ്പോൾ വേദന മാറിയെന്ന്. അവൾ എനിക്ക് പുണ്യവാളന്റെ വെളിച്ചെണ്ണ തന്നു. ഞാനത് വിശ്വാസത്തോടെ പ്രാർത്ഥിച്ചു എൻറെ കാലിൻറെ ഉപ്പൂറ്റിയിൽ ഒരാഴ്ച പുരട്ടി. പിന്നീട് എനിക്ക് കാലിന്റെ വേദനയ്ക്ക് ആശ്വാസം കിട്ടുകയും പിന്നീട് അത് പൂർണമായി മാറുകയും ചെയ്തു. ഈ വെളിച്ചെണ്ണ പുരട്ടി തുടങ്ങിയഈ വെളിച്ചെണ്ണ പുരട്ടി തുടങ്ങുന്നതിന് മുമ്പേ ഞാനിത് പുരട്ടി കാലിൻറെ വേദന മാറിയാൽ എഴുതി വിട്ടേക്കാം എന്ന് നേർന്നു. ഇപ്പോൾ എൻറെ കാലിന്റെ വേദന മാറിയിട്ട് ആറുമാസമായി കൃതജ്ഞത അർപ്പിക്കാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു. ഇത്ര വലിയ അനുഗ്രഹം വിശുദ്ധ അന്തോണീസ് പുണ്യവാളന്റെയും പരിശുദ്ധ അമ്മയുടെയും മാധ്യസ്ഥം വഴി ഈശോയിൽ നിന്നും ലഭിച്ചതിന് ഒരായിരം നന്ദി.