ഈശോയിൽ നിന്ന് ഇത്ര വലിയ അനുഗ്രഹം നേടി തന്ന വിശുദ്ധ അന്തോണീസ് പുണ്യവാളന് ഒരായിരം നന്ദി....
ഞാനൊരു ഹിന്ദുഞാനൊരു ഹിന്ദു വിശ്വാസിയാണ്... ഒരുപാട് നാളായി M COM പരീക്ഷയിൽ വിജയിക്കാതിരുന്ന specialised അക്കൗണ്ടിങ്ങിൽ വിജയം എനിക്ക് നൽകി. എംകോം പരീക്ഷയിൽ എല്ലാ വിഷയത്തിലും വിജയിച്ചിരുന്നു. എന്നാൽ സ്പെഷ്യൽ ഐസ് അക്കൗണ്ടിംഗ് എന്നാ വിഷയം മാത്രം തടസ്സം മൂലം വിജയിക്കാൻ സാധിച്ചില്ല. മൂന്ന് പ്രാവശ്യത്തെ സപ്ലി എഴുതി പക്ഷേ വിജയിച്ചില്ല. വിശ്വാസത്തോടുകൂടി ഞാൻ ഈ ദേവാലയത്തിലേക്ക് കടന്നുവരികയും വിശുദ്ധ അന്തോണീസിന്റെ നൊവേന 14 പ്രാവശ്യം കൂടി പ്രാർത്ഥിക്കുകയും ചെയ്തു സപ്ലൈ പരീക്ഷയിൽ ഉന്നത വിജയം കൈവരിക്കാൻ സഹായിക്കണമെന്ന് കേണപേക്ഷിച്ചു.
ആത്മാർത്ഥമായി പുണ്യാളനോട് പ്രാർത്ഥിച്ചു മാധ്യസ്ഥം തേടി പ്രാർത്ഥിച്ചു. പുണ്യാളൻ എന്നെ അനുഗ്രഹിച്ചു റിസൾട്ട് വന്നപ്പോൾ ഈ വിഷയത്തിന് നല്ല വിജയം നേടിത്തന്നു. എന്നെ അനുഗ്രഹിച്ച പുണ്യവാളന് ഒരായിരം നന്ദി...
അഭയമായ വിശുദ്ധ അന്തോണീസ് പുണ്യവാളന് ഒരായിരം നന്ദി..