Thanks Giving

കൃതജ്ഞത

വിശുദ്ധ അന്തോണീസിന്റെ നാമധേയത്തിൽ ഈശോയിൽ നിന്ന് ലഭിച്ച അനുഗ്രഹത്തിന് ഒരായിരം നന്ദി. 
വിശുദ്ധ അന്തോണീസിന്റെ ഊട്ട് തിരുനാളിന്റെ തല ആഴ്ച അച്ഛൻ നൊവേനയ്ക്ക് ഇടയിൽ പറഞ്ഞത് ഈയാഴ്ച നിങ്ങൾ ചോദിക്കുന്നതെല്ലാം പുണ്യാളൻ സാധിച്ചു തരും എന്നു പറഞ്ഞു. ആ ഒരു വിശ്വാസത്തിലെ ജർമനിയിൽ വീട് അന്വേഷിക്കുന്ന എൻറെ ഭാര്യക്ക് വേണ്ടി ഞാൻ പ്രാർത്ഥിച്ചു. ഒത്തിരി അന്വേഷിച്ചിട്ട് വീട് കിട്ടിയില്ലായിരുന്നു. പല കാരണത്താൽ എല്ലാം ഒഴിഞ്ഞു പോയിക്കൊണ്ടിരുന്നു, കൊച്ചിനെ  കൊണ്ടുവരാൻ പറ്റില്ല, സാലറി കുറവാണ്, ലോങ്ങ് വിസ വേണം, അങ്ങനെ ഓരോ കാരണങ്ങളായി തടസ്സങ്ങൾ വന്നുകൊണ്ടേയിരുന്നു. എന്നാൽ അച്ഛൻ പറഞ്ഞ ആഴ്ച തന്നെ പുണ്യവാളനിൽ ഞങ്ങൾ വിശ്വാസം ഉറപ്പിച്ച് വീട് ലഭിക്കുന്നതിനായി ശക്തമായി പ്രാർത്ഥിച്ചു. ആ പ്രാർത്ഥനയുടെ ഫലമായി ആഴ്ച തന്നെ ഞങ്ങൾക്ക് വീട്  ഒരു തടസ്സവും കൂടാതെ ലഭിച്ചു. ലഭിച്ചു എന്ന് മാത്രമല്ല ഒരു ഡീറ്റെയിൽസും അവരെ ആവശ്യപ്പെട്ടില്ല എന്തിന്  സാധാരണയായി വേണ്ട ഡീറ്റെയിൽസ് പോലും അവർ ആവശ്യപ്പെട്ടില്ല. അവർ പറഞ്ഞത് ഇപ്രകാരമാണ് ഇന്ത്യക്കാരെ ഞങ്ങൾക്ക് പൂർണ്ണ വിശ്വാസമാണ്. ആ വ്യക്തിക്ക് ഞങ്ങളിൽ ഉണ്ടായ വിശ്വാസം വിശുദ്ധ അന്തോണിസിന്റെ ഇടപെടലായി ഞാൻ വിശ്വസിക്കുന്നു. 
വിശുദ്ധ അന്തോണീസ് ഇനിയും എൻറെ പ്രാർത്ഥനകൾക്ക് നീ മാധ്യസ്ഥം വയ്ക്കണമേ.
ആമേൻ