Thanks Giving

കൃതജ്ഞത

നഷ്ടപ്പെട്ട് പോയതിനെ കണ്ടെത്തി വീണ്ടെടുക്കുവാൻ സഹായിക്കുന്ന വിശുദ്ധ അന്തോണിസിന് ഒരായിരം നന്ദി. 
എൻറെ പേര് എയ്ഞ്ചൽ മരിയ. ഈ കഴിഞ്ഞ ആഴ്ച ഞാൻ ചാലക്കുടിയിൽ പല ആവശ്യത്തിനായി പോയിരുന്നു. തിരിച്ച് വീട്ടിലെത്തിയപ്പോൾ എൻറെ ഒന്നേ കാൽ പവന്റെ സ്വർണ്ണമാല നഷ്ടപ്പെട്ട് എന്ന് മനസ്സിലായി. ഞാൻ അന്തോണിസ് പുണ്യവാളനോട് കരഞ്ഞു പ്രാർത്ഥിച്ചു  എൻറെ മാല കിട്ടുവാൻ വേണ്ടി. പോയ സ്ഥലത്തൊക്കെ പോയി നോക്കി പക്ഷേ കണ്ടുകിട്ടിയില്ല. പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്ത് മടങ്ങി വരുമ്പോൾ ഒരു സ്ഥലത്ത് പോയത് പെട്ടെന്ന് ഓർമ്മ വന്നു. ചാലക്കുടി ടൗണിൽ തന്നെ ആയിരുന്നു അത്. പ്രതീക്ഷ ഇല്ലാഞ്ഞിട്ടും ആ സ്ഥലത്ത് എത്തിയപ്പോൾ ഞാൻ കണ്ണടച്ച് പുണ്യാളനോട് പ്രാർത്ഥിച്ചു   അത്ഭുതമെന്നു പറയട്ടെ കണ്ണ് തുറന്നു നോക്കിയപ്പോൾ എൻറെ മാല ആ വഴിയിൽ കിടക്കുന്നത് ഞാൻ കണ്ടു. ഇത് വിശുദ്ധ അന്തോണിസിന്റെ മാധ്യമം ലഭിച്ച അനുഗ്രഹമാണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. 
എത്ര വലിയ അനുഗ്രഹം  ഈശോയിൽ നിന്ന് നൽകിയ വിശുദ്ധ അന്തോണിസിനും പരിശുദ്ധ അമ്മയ്ക്കും ഒരായിരം നന്ദി.....