പരിശുദ്ധ അമ്മയ്ക്കും അത്ഭുതപ്രവർത്തകനായ വിശുദ്ധ അന്തോണീസ് പുണ്യവാളനും ഒരായിരം നന്ദി അർപ്പിക്കുന്നു.
ഞങ്ങളുടെ മകൻ ഫ്രാൻസിസ് യൂറോപ്പിൽ ബിടെക് പഠിക്കുകയാണ്. ഞങ്ങളുടെ മകൻറെ sem എക്സാം കഴിഞ്ഞതിനുശേഷം ഓന്റെ മാർക്ക് എൻട്രി ചെയ്യാതെ പ്രൊഫസേർസ് വെക്കേഷൻ ആയതുകൊണ്ട് അവരുടെ നാടുകളിലേക്ക് പോയി. മോന് ആവശ്യമായ മാർക്ക് ഇല്ലാതായപ്പോൾ കോളേജിൽ നിന്നും ടെർമിനേറ്റ് ചെയ്തു. ടെർമിനേറ്റ് ചെയ്താൽ അവിടെ നിന്നും നാട്ടിലേക്ക് പോരേണ്ടി വരും. മകൻ കോളേജ് ഓഫീസിൽ പോയി കാര്യങ്ങൾ എത്രതന്നെ പറഞ്ഞിട്ടും അവരെ അതൊന്നും മുഖവിലയ്ക്ക് എടുത്തില്ല. പ്രൊഫസൈസിന് മെയിൽ അയക്കാൻ പറഞ്ഞു. മേല് അയച്ചെങ്കിലും പ്രൊസസൈസ് മെയിൽ ഒന്നും എടുത്തു നോക്കുന്നുണ്ടായിരുന്നില്ല. മകന് അവിടെ നിന്നും പോരാൻ ഇനി നാല് ദിവസം മാത്രമേ ഉള്ളൂ. ഈ സമയം ഞങ്ങൾ ഈ സന്നിധിയിൽ വന്ന് കണ്ണുനീരോടെ മകന് നീതി ലഭിക്കാൻ വേണ്ടി പ്രാർത്ഥിച്ചു. കുർബാനയിലും ആരാധനയിലും ഞങ്ങൾ കണ്ണീരോടെയാണ് മാതാവിൻറെയും അന്തോണീസിന്റെയും മുമ്പിൽ പ്രാർത്ഥിച്ചു കൊണ്ടിരുന്നത്. അങ്ങനെ പ്രാർത്ഥനയിൽ പങ്കെടുത്തു കൊണ്ടിരിക്കുമ്പോഴാണ് മകൻറെ ഫോൺ വന്നത്. ടെർമിനേഷൻ ക്യാൻസൽ ചെയ്തു എന്ന് മകൻ വിളിച്ച് പറഞ്ഞപ്പോൾ ഒട്ടുംതന്നെപറഞ്ഞപ്പോൾ ഒട്ടുംപറഞ്ഞപ്പോൾ ഒട്ടും തന്നെ വിശ്വസിക്കാൻ സാധിച്ചില്ല. പരിശുദ്ധ അമ്മയുടെയും അന്തോണീസിന്റെയും ഇടപെടൽ മൂലം വലിയൊരു ദുഃഖത്തിൽ നിന്നും നിങ്ങളുടെ കുടുംബത്തെ രക്ഷിച്ചു. ഇത്ര വലിയ അനുഗ്രഹം ഈശോയിൽ നിന്ന് നേടിത്തന്ന പരിശുദ്ധ അമ്മയ്ക്കും പുണ്യവാളനും ഒരായിരം നന്ദി.