യേശുവേ നന്ദി! യേശുവേ സ്തുതി! യേശു ആരാധന!
എൻറെ പേര് ശ്രീധ പ്രസാദ്. ഞാൻ എല്ലാ ചൊവ്വാഴ്ചകളിലും പുണ്യവാളന്റെ അടുത്ത് വരാറുണ്ട്. എൻറെ മകനുവേണ്ടിയാണ് ഈ കൃതജ്ഞത എഴുതുന്നത്. അതിനിപ്പോൾ ആറു വയസ്സുണ്ട്. ഏഴുമാസം പ്രായമുള്ളപ്പോൾ ആധാർ എടുത്തു. അതിനുശേഷം ആധാർ വീട്ടിലേക്ക് വന്നില്ല. കുറച്ച് ആളുകൾക്ക് ശേഷം അന്വേഷിച്ചപ്പോൾ വെബ്സൈറ്റിൽ ഈ കുട്ടിയുടെ ഡീറ്റെയിൽസ് ഒന്നും കാണുന്നില്ല മാത്രമല്ല വേറൊരാളുടെ വിവരങ്ങളാണ് കേറി വരുന്നത്. പിന്നെ പുതിയതായി എടുക്കാൻ നോക്കിയപ്പോൾ ആദ്യത്തേത് നിലനിൽക്കുന്നത് കൊണ്ട് പുതിയ ആധാർ എടുക്കുവാനും സാധിക്കുന്നില്ല. പഴയ നമ്പർ കണ്ടു പിടിച്ചെങ്കിലെ ഇനി ആധാർ എടുക്കാൻ പറ്റുള്ളൂ എന്ന് പറഞ്ഞു. ഈയൊരു ആവശ്യത്തിനായി കുറേ പ്രാവശ്യം കുറെ ഓഫീസുകൾ കയറിയിറങ്ങി അപ്പോഴേ എല്ലാവരും ഇതുതന്നെയാണ് പ്രശ്നം പറഞ്ഞത്. പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്തോണീസിന്റെ പുണ്യവാളനോടു ഈ നിയോഗം സമർപ്പിച്ച് ഈ വിഷയത്തിൽ തീർപ്പാക്കി തരണമെന്ന് പ്രാർത്ഥിച്ചു. കഴിഞ്ഞ ആഴ്ച പോസ്റ്റുമാൻ ആധാർ കൊണ്ടുവന്നു തരികയും അത് യഥാർത്ഥ ആധാർ കാർഡ് ആണെന്ന് ( ആദ്യം എടുത്തത്) തിരിച്ചറിയുകയും ചെയ്തു. എത്ര വലിയ അനുഗ്രഹം ഈശോയിൽ നിന്ന് പരിശുദ്ധ അമ്മയുടെയും സന്തോഷിന്റെയും മാധ്യസ്ഥതയാൽ ലഭിച്ചതിന് ഒരായിരം നന്ദി അർപ്പിക്കുന്നു