അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത മാതാവേ, ഞങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ അന്തോണിസെ മകൻറെ വിസ തടസ്സം മാറി കിട്ടിയതിന് നന്ദി. എൻറെ മകൻ ഇറ്റലിയിലെ അൺലിമിറ്റഡ് വിസ പുതുക്കുന്നതിന് പോയപ്പോൾ അവിടുത്തെ സ്കൂളിൽ പഠിക്കുന്നതിന്റെ സർട്ടിഫിക്കറ്റ് ചോദിച്ചു. എൻറെ മകൻ നാട്ടിലാണ് പഠിച്ചത് അതുകൊണ്ടുതന്നെ അവിടെ പഠിച്ച സ്കൂളിലെ സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ സാധിച്ചില്ല. അവൻ സ്കൂളിൽ പഠിച്ചതിന്റെ സർട്ടിഫിക്കറ്റ് കൊണ്ടുവന്നാൽ മാത്രമേ വിസ പുതുക്കുവാൻ സാധിക്കുകയുള്ളൂ അല്ലെങ്കിൽ വിസ ബ്ലോക്ക് ചെയ്യുമെന്ന് അവർ അറിയിച്ചു ഞാൻ ഈ ദേവാലയത്തിലേക്ക് കടന്നു വരികയും മുടങ്ങാതെ ഈ ഒരു നിയോഗം വെച്ച് പ്രാർത്ഥിക്കുകയും ചെയ്തതിന്റെ ഫലമായി ഒരു സർട്ടിഫിക്കറ്റും ചോദിക്കാതെ മകന് ഞങ്ങൾക്ക് വിസ പുതുക്കി ലഭിച്ചു. അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ അന്തോനീസ് ഒരായിരം നന്ദി