Thanks Giving

കൃതജ്ഞത

ഭർത്താവിൻറെ ദുശീലം മാറ്റുവാൻ  അനുഗ്രഹിച്ച പുണ്യവാളന്  ഒരായിരം നന്ദി.
എൻറെ ഭർത്താവ് വർഷങ്ങളായി പുകവലിയും മദ്യപാനം ഉള്ള ആളായിരുന്നു. ഇതിനെത്തുടർന്ന് പല ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടായി. ജോലി പോലും ഉപേക്ഷിക്കേണ്ട അവസ്ഥയിലായി. ചികിത്സകൾ പലതും നടത്തിയെങ്കിലും ഒരു  ഫലവും ഉണ്ടായില്ല. മദ്യവും പുകവലിയും ഉപേക്ഷിച്ചാൽ മാത്രമേ ചികിത്സിച്ചാൽ ഫലം ഉണ്ടാവുകയുള്ളൂ എന്ന് ഡോക്ടർമാരും പറഞ്ഞു. ഞാനും  എൻറെ മകളും കുടുംബത്തോടൊപ്പം ഇവിടെ വന്നു പ്രാർത്ഥിച്ചു. നൊവേനയും ആരാധനയും എല്ലാം കഴിഞ്ഞ് തിരികെ പോകുമ്പോൾ മകൾ എനിക്ക് ഇവിടെ നിന്ന് നേർച്ച വെളിച്ചെണ്ണ വാങ്ങി തന്നു. അപ്പന് കൊടുക്കുവാൻ പറഞ്ഞു. ഞാൻ വിശ്വാസപൂർവ്വം പ്രാർത്ഥിച്ച് ആ വെളിച്ചെണ്ണ ഭക്ഷണത്തിൽ ചേർത്ത് ഞാൻ അദ്ദേഹത്തിന് കൊടുക്കുകയും ആ ഒരു കുപ്പി വെളിച്ചെണ്ണ കഴിഞ്ഞപ്പോൾ തന്നെ മദ്യപാനവും പുകവലിയും അദ്ദേഹം പൂർണമായി നിർത്തുകയും ചെയ്തു. ഇത്ര വലിയ അനുഗ്രഹം നേടിത്തന്ന പുണ്യവാളന് നന്ദി അർപ്പിക്കുന്നു