Thanks Giving

കൃതജ്ഞത

പരിശുദ്ധ അമ്മയ്ക്കും അൽഭുത പ്രവർത്തകനായ വിശുദ്ധ അന്തോണീസിനും കോടാനുകോടി നന്ദി. ദേവാലയത്തിന്റെ തിരുനടയിൽ സാധിക്കുമ്പോഴെല്ലാം മുടങ്ങാതെ വന്നു ഞാൻ പ്രാർത്ഥിക്കുകയും തത്സലമായി ഒത്തിരി അനുഗ്രഹങ്ങൾ അന്തോണീസ് ഉണ്ണിയേശുവിൽ നിന്നും നേടിത്തന്നു. എൻറെ മകൻറെ ഭാര്യ ജർമൻ ഭാഷയുടെ B2 ലെവൽ എക്സാം പലപ്രാവശ്യം എഴുതിയിട്ടും(8) പാസാകാതെ വന്ന വിഷമത്തിൽ പുണ്യവാളനോട് ഞങ്ങൾ കണ്ണുനീരോടെ പ്രാർത്ഥിക്കാൻ തുടങ്ങി. അന്തോണീസിന്റെ തിരുനാളിന് ഞാനും നിയോഗം സമർപ്പിച്ച് വോളണ്ടിയർ ആയി സേവനം ചെയ്തു. മുടങ്ങാതെ വന്ന് ഈ ദേവാലയത്തിന്റെ തിരുനടയിൽ അഭയം പ്രാപിച്ചതിന്റെ ഫലമായി മകൾ ജർമ്മൻ എക്സാം പാസാക്കുകയുംമുടങ്ങാതെ വന്ന് ഈ ദേവാലയത്തിന്റെ തിരുനടയിൽ അഭയം പ്രാപിച്ചതിന്റെ ഫലമായി മകൾ ജർമൻ എക്സാം  pass ആകുകയും ജോബ് ഇന്റർവ്യൂ നല്ല രീതിയിൽ അറ്റൻഡ് ചെയ്യുകയും, ജർമ്മനിയിൽ ജോലി നേടാനും സാധിച്ചു. ഈ ഒക്ടോബർ 23 തീയതി മകൾ ജർമ്മനിയിലേക്ക് പോകുന്നു. ഇത്ര വലിയ അനുഗ്രഹം വിസ അന്തോണീസ് പുണ്യവാളന്റെയും പരിശുദ്ധ അമ്മയുടെയും ഈശോയിൽ നിന്ന് ലഭിച്ചതിന് ഞാനും എൻറെ കുടുംബവും ജീവിതകാലം മുഴുവൻ നന്ദി പറയുന്നു.