Thanks Giving

കൃതജ്ഞത

പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസ് പുണ്യവാളനും ഈശോയിൽ നിന്ന് അനുഗ്രഹം നേടി തന്നതിന് ഒരായിരം നന്ദി...
എൻറെ പേര് സുനിത ഞാൻ ഹിന്ദു സമുദായത്തിൽ പെട്ടതാണ്. ഞാനിനോ കേന്ദ്രത്തിൽ ആദ്യമായി വന്നത് എൻറെ മകനുവേണ്ടി പ്രാർത്ഥിക്കുവാൻ ആണ്. എൻറെ മകന് വയറുവേദന ആയിട്ട് ഞാൻ പല ഡോക്ടർമാരെയും മാറിമാറി കാണിച്ചു പക്ഷേ ഒരു കുറവും ഉണ്ടായില്ല. എൻറെ മകന് ഈശോയിൽ വിശ്വാസം ഒന്നും ഉണ്ടായില്ല ഞാൻ  ഈശോയിൽ വിശ്വസിക്കുന്ന ആളാണ് ഞാൻ എന്നും ജപമാല ചൊല്ലി മാതാവിനോട് പ്രാർത്ഥിക്കാറുണ്ട്. ഞാൻ എൻറെ മകനോട് പറഞ്ഞു നിനക്ക് ദൈവത്തിൽ വിശ്വാസമുണ്ടെങ്കിൽഞാൻ എൻറെ മകനോട് പറഞ്ഞു നിനക്ക് ദൈവത്തിൽ വിശ്വാസം ഉണ്ടെങ്കിൽ നീ അമ്മയുടെ കൂടെ വന്ന് ഒരു നൊവേന കൂടുവാൻ പറഞ്ഞു. അങ്ങനെ എൻറെ മകൻ എന്റെ കൂടെ വന്നു ഞാൻ അവനെയും കൊണ്ട് അച്ഛൻറെ അടുക്കൽ വന്ന് തലയ്ക്കു പിടിപ്പിച്ചു പ്രാർത്ഥിച്ചു രോഗത്തെപ്പറ്റി അച്ഛനോട് പറയുകയും ചെയ്തു. മകൻ കോളേജിൽ പഠിക്കുന്ന സമയത്താണ് ഇത് സംഭവിക്കുന്നത്. അന്നത്തെ നൊവേന സമയത്ത് എൻറെ മകൻ എന്നോട് പറഞ്ഞു അമ്മ എൻറെ ശരീരത്തിൽ നിന്ന് എന്തോ പൂർണ്ണ ഇറങ്ങിപ്പോകുന്നത് പോലെ എനിക്ക് തോന്നിയെന്ന് പിന്നീട് ഇതുവരെ അവന് അങ്ങനെ ഒരു വയറുവേദന ഉണ്ടായിട്ടില്ല.  അവൻ പരീക്ഷകൾ എല്ലാം പാസ് ആവുകയും അവനിപ്പോൾ ദുബായിൽ ജോലിി ചെയ്യുകയും ചെയ്യുന്നു