Thanks Giving

കൃതജ്ഞത

പാലക്കാട് വടക്കഞ്ചേരിയിൽ നിന്നും റോയ് ജോർജ്. എനിക്ക് ഒറ്റ മകളാണ്. മകൾ വിവാഹം കഴിഞ്ഞ് ജർമനിയിൽ താമസിക്കുന്നു. മകൾക്ക് ഒരു കുഞ്ഞു ജനിക്കുകയും ജനത്തിന് ശേഷം ഒരു പരിശോധനയിൽ കുഞ്ഞിന് കേൾവി ശക്തി ഇല്ല എന്ന് അറിയുകയും ചെയ്തു. അതേ പരിശോധന 14 പ്രാവശ്യം നടത്തി. കേൾവി ശക്തി ഇല്ല എന്ന് തന്നെ ഡോക്ടർമാർ അഭിപ്രായപ്പെട്ടു. ഇനി ഒരു മാസം കഴിഞ്ഞിട്ട് ഒന്നുകൂടി പരിശോധിക്കണം എന്ന് അവർ പറഞ്ഞു. ഈയൊരു മാസക്കാലം ഓൺലൈനിലൂടെ വിശുദ്ധ അന്തോണീസിന്റെ തീർത്ഥാടന കേന്ദ്രത്തിൽ നടക്കുന്ന ശുശ്രൂഷകളിൽ പങ്കെടുത്തു കൊണ്ട് കൊച്ചുമകളുടെ നിയോഗം സമർപ്പിച്ചു പ്രാർത്ഥിച്ചു. മകളും കുടുംബം മുഴുവനും ഒന്നിച്ച് പ്രാർത്ഥിച്ചതിന് ഫലമായി ഒരുമാസം കഴിഞ്ഞ് നടത്തിയയ ടെസ്റ്റിൽ കുഞ്ഞിന് പരിശോധനയിൽ ഒരു കുഴപ്പവുമില്ല എന്ന് ഡോക്ടർമാർ പറഞ്ഞു. പരിശുദ്ധാത്മയുടെയും അന്തോണിന്റെ മധ്യസ്ഥത ലഭിച്ച ഈ വലിയ അനുഗ്രഹത്തിന് നന്ദി അർപ്പിക്കുന്നു.