എൻറെ പേര് മറിയാമ്മ എബ്രഹാം. എനിക്ക് കുറച്ചുനാൾ മുമ്പ് മുട്ടിന്മേൽ ഒരു മുഴ വന്നിരുന്നു. കുറേ മരുന്നു കഴിച്ചിട്ടും ഫലം ഒന്നും ഉണ്ടായില്ല. അങ്ങനെ വിഷമിച്ചിരിക്കുമ്പോൾ എൻറെ മകൾ പറഞ്ഞു. അമ്മ വിഷമിക്കേണ്ട ഒരു മരുന്നും ഇല്ലാതെ തന്നെ വിശുദ്ധ അന്തോണീസ് പുണ്യവാളന്റെ സൗഖ്യം വാങ്ങിത്തരാം. 9 ചൊവ്വാഴ്ച നമുക്ക് മുടങ്ങാതെ കുർബാനയും ആരാധനയിലും പങ്കെടുക്കാം. അങ്ങനെ ഇവിടെ വന്ന് പിറ്റേ ആഴ്ച മുതൽ മുഴ ചെറുതാകാൻ തുടങ്ങി അഞ്ചാമത്തെ ആഴ്ച പൂർണമായും മുഴ അപ്രത്യക്ഷമായി. ഇപ്പോൾ എല്ലാ ദിവസവും കുർബാന കൂടുകയും മുട്ടുകുത്തി ഈശോയെ ആരാധിച്ചു നന്ദി പറയുകയും ചെയ്യുന്നുണ്ട്. ഇത്ര വലിയ അനുഗ്രഹം ഈശോയിൽ നിന്നും പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്തോണീസിന്റെയും ആദ്യസ്ഥത ലഭിച്ചതിന് ഒരായിരം നന്ദി അർപ്പിക്കുന്നു.