പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസിനും ഒരായിരം നന്ദി. എൻറെ പേര് ജിഷാ ബാബു സ്ഥലം വല്ലക്കുന്ന്. ഞാൻ ഈ സാക്ഷ്യം എൻറെ മകനുവേണ്ടിയാണ് എഴുതുന്നത്. എൻറെ മകൻ ജോബിൻ ബാബു. UK യിൽ ആണ് ജോലി. എൻറെ മകൻറെ ജോലി ഒരു മുന്നറിയിപ്പും കൂടാതെ ഒരു ദിവസം പെട്ടെന്ന് നഷ്ടപ്പെട്ടു. അത് ഞങ്ങളെയും കുടുംബത്തെയും ഒത്തിരി തളർത്തി. ഞാനും എൻറെ ഭർത്താവും ഇവിടെ വിശുദ്ധ അന്തോണീസ് പുണ്യവാളന്റെ അടുത്ത് വന്ന് പ്രാർത്ഥിക്കുകയും ദിവ്യബലിയിലും നൊവേനയിലും 9 ദിവസം പങ്കെടുക്കാമെന്ന് നേർന്നതിന്റെ ഫലമായി ഒരാഴ്ച കൊണ്ട് എൻറെ മകൻറെ നഷ്ടപ്പെട്ട ജോലിയെക്കാൾ കൂടുതൽ ശമ്പളത്തോടെ മറ്റൊരു ജോലി ലഭിക്കുകയും ചെയ്തു. എനിക്കും എൻറെ കുടുംബത്തിനും പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്തോണീസിന്റെ മധ്യസ്ഥതിയാൽ ഈശോ തന്ന ഇത്ര വലിയ അനുഗ്രഹത്തിന് എൻറെ ജീവിതം കൊണ്ട് നന്ദി അർപ്പിക്കുന്നു.