കണിവാനായിക്കും പരിശുദ്ധ കനിക മാതാവിനും അത്ഭുത പ്രവർത്തകനായ വിശുദ്ധ അന്തോണീസിന് സ്നേഹത്തോടെയും നന്ദിയോടെയും ഒരായിരം പൂച്ചെണ്ടുകൾ. എൻറെ പേര് ജിബിൻ വർഗീസ് എൻറെ മക്കൾക്ക് രണ്ടാൾക്കും അലർജി കമൂലം കൈയിലും കാലിലും മുഖത്തും ചെവിയിലും കുരുക്കൾ വന്നു കുമിളകൾ പോലെയായി. ഡോക്ടർമാരെ കാണിച്ചു മരുന്നു രണ്ടാഴ്ച കഴിച്ചിട്ടും മരുന്ന് പുരട്ടിയിട്ടും യാതൊരു കുറവും ഉണ്ടായില്ല. അങ്ങനെ ഞങ്ങൾ കഴിഞ്ഞ ചൊവ്വാഴ്ച ദേവാലയത്തിൽ വന്ന് കുർബാനയിലും നൊവേനയിലും ആരാധനയിലും പങ്കെടുക്കുകയും വീട്ടിൽ പോകുമ്പോൾ പുണ്യവാളന്റെ വെഞ്ചിരിച്ച വിളിച്ചെന്ന് വാങ്ങിക്കൊണ്ട് പോവുകയും അന്ന് രാത്രി തന്നെ മരുന്നിന് പകരം വെളിച്ചെണ്ണ പുരട്ടുകയും ചെയ്തു. അൽഭുതം എന്ന് പറയട്ടെ പിറ്റേന്ന് നോക്കിയപ്പോൾ നല്ല മാറ്റം കാണുകയും നാലുദിവസം കൊണ്ട് എല്ലാം പൂർണമായി മാറുകയും ചെയ്തു. ഇത്ര വലിയ അനുഗ്രഹം ഈശോയിൽ നിന്നും പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്തോണിസിനെയും വഴി ലഭിച്ചതിന് ഒരായിരം നന്ദി