എല്ലാ പ്രാർത്ഥനയ്ക്കും മധ്യസ്ഥം വഹിക്കുന്ന വിശുദ്ധ അന്തോണീസ് പുണ്യവാളന് ഒരായിരം നന്ദിയുടെ പൂച്ചെണ്ടുകൾ...
എൻറെ പേര് മിനി ബിന്ദു... എൻറെ മകൻ ആൽബിനു വേണ്ടിയാണ് ഈ കൃതജ്ഞത എഴുതുന്നത്.. ഞാൻ മുടങ്ങാതെ എല്ലാ ചൊവ്വാഴ്ചകളിലും ദിവ്യബലിയിലും നൊവേനയിലും ആരാധനയിലും പങ്കെടുക്കാറുണ്ട്. ഇൻഫ്രയിലാണ് ഞാൻ ജോലി ചെയ്യുന്നത്. ഈ കഴിഞ്ഞ വലിയ തപസ്സുകാലത്ത് മലയാറ്റൂർ മലഈ കഴിഞ്ഞ വലിയ തപസ്സുകാലത്ത് മലയാറ്റൂർ മലയാളത്തിനിടയിൽ എൻറെ കാൽമുട്ടിന് പരിക്കേൽക്കുകയും തുടർന്ന് ഓപ്പറേഷനിൽ വിധേയമാകേണ്ടയും വന്നു. പിന്നീട് തീർത്ഥാടന കേന്ദ്രത്തിൽ വരുവാൻ സാധിച്ചിട്ടില്ല. ഊട്ടി തിരുനാളിൽ പങ്കെടുക്കണമെന്ന് വലിയൊരു ആഗ്രഹമായിരുന്നു. എന്നാൽ അവിടെ വന്ന് പങ്കെടുക്കുവാൻ സാധിച്ചില്ല പക്ഷേ ഓൺലൈനിലൂടെ തിരുകർമ്മങ്ങളിൽ പങ്കുചേർന്ന് തിരുനാൾ ദിവ്യബലിക്ക് ശേഷം പരിശുദ്ധ അമ്മയുടെയും അന്തോണീസിന്റെയും തിരുസ്വരൂപ പ്രതീക്ഷിണം പുറത്തിറങ്ങിയപ്പോൾ കണ്ണുനീരോടെ മൂന്ന് നിയോഗങ്ങൾ സമർപ്പിച്ചു
1) മകൻറെ പ്ലസ് ടു റിസൾട്ട് വന്നപ്പോൾ 79മകൻറെ പ്ലസ് ടു റിസൾട്ട് വന്നപ്പോൾ 79% മാർക്ക് ആയിരുന്നു. 80% മുകളിൽ ഉണ്ടെങ്കിൽ മാത്രമാണ് വിദേശത്ത് നല്ല കോളേജിൽ അഡ്മിഷൻ ലഭിക്കും. അതുകൊണ്ട് ഇംപ്രൂവ്മെന്റ് എഴുതി ഏഴു മാർക്ക് കൂടി കിട്ടണമെന്ന് പ്രാർത്ഥിച്ചു. ഫലമായി മകന് ഇമ്പ്രൂവ്മെന്റ് എഴുതി10 മാർക്ക് ലഭിച്ചു
2) മകന് ലൈസൻസ് കിട്ടമകന് ലൈസൻസ് കിട്ടണമെന്ന് പ്രാർത്ഥിച്ചു. ലേണേഴ്സ് പരീക്ഷ എഴുതിയപ്പോൾ അവൻ പരാജയപ്പെട്ട് പോയതാണ്. എന്നാൽ പ്രാർത്ഥനയുടെ ഫലമായി മകന് ലൈസൻസ് കിട്ടി.
3) പഠിക്കാൻ പിറകോട്ടാണ് എങ്കിലും മകന് IELTS എഴുതുവാൻ അവൻ ആഗ്രഹിച്ചു. ആദ്യത്തെ അറ്റൻഡിൽ തന്നെ വിജയം ലഭിക്കുവാൻ ഞാൻ കണ്ണുനീരോടെ പ്രാർത്ഥിച്ചു. കഴിഞ്ഞ ആഴ്ച IELTS എൻറെ റിസൾട്ട് വന്നപ്പോൾ ആദ്യത്തെ അറ്റൻഡ് തന്നെ മകൻ വിജയിച്ചു.
ഒത്തിരി ഏറെ അനുഗ്രഹങ്ങൾ പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്തോണീസിന്റെയും മാധ്യസ്ഥതയിൽ ലഭിച്ചതിന് ഒരായിരം നന്ദി...