എൻറെ പേര് ഫെമി ബിജു, എൻറെ മകനുവേണ്ടിയിട്ടാണ് ഈ കൃതജ്ഞതത എഴുതുന്നത്. എൻറെ മകൻ പഠിക്കുന്നു ഒരു പാർട്ട് ടൈം ജോലി ലഭിക്കുവാൻ വേണ്ടി പ്രാർത്ഥന നിയോഗം സമർപ്പിച്ച് വൈദികരിൽ നിന്നും അനുഗ്രഹം സ്വീകരിച്ച് വിശുദ്ധ ബലിയിലം നൊവേനയിലും പങ്കെടുത്തശേഷം ദിവ്യകാരുണ്യ നാഥന്റെ മുമ്പിൽ ഇരുന്ന് പ്രാർത്ഥിച്ചു. പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ മകൻറെ ഒരു മിസ്കോൾ കണ്ടുപ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ മകൻറെ ഒരു മിസ്കോൾ കണ്ടു തിരിച്ചു വിളിച്ചപ്പോൾ മോൻ പറഞ്ഞു പാർട്ട് ടൈം ജോലി ശരിയായെന്ന്. ഏഴു ദിവസത്തെ കുർബാനയിൽ പങ്കെടുത്ത് പ്രാർത്ഥിക്കാമെന്ന്് നേർന്നിരുന്നു. ഏഴാം ദിവസം ഇത്ര വലിയ അനുഗ്രഹം വിശുദ്ധ അന്തോണീസിന്റെ മാധ്യസ്ഥം വഴി ഈശോയിൽ നിന്ന് ലഭിച്ചതിന് ഒരായിരം നന്ദി അർപ്പിക്കുന്നു.