Thanks Giving

കൃതജ്ഞത

പരിശുദ്ധ അമ്മയ്ക്കും, വിശുദ്ധ അന്തോണീസ് പുണ്യവാളനും ഒരായിരം നന്ദി...
എൻറെ പേര് ജിഷ ജോണി. കഴിഞ്ഞദിവസം വൈകുന്നേരം വീടിന്റെ പരിസരത്ത് വെച്ച് ഒരു പ്രാണി കടിക്കുകയും നിമിഷനേരങ്ങൾക്കകം കുത്തിയ ഭാഗത്ത് നീര് വയ്ക്കുകയും ശരീരമാകെ അസ്വസ്ഥമാകുകയും ചെയ്തു. ഉടനെ തന്നെ ശക്തമായ വയറുവേദന വരികയും ബ്ലീഡിങ് ഉണ്ടാവുകയും ചെയ്തു. എനിക്ക് ഹോസ്പിറ്റലിൽ പോകാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു. വിശുദ്ധ അന്തോണീസ് പുണ്യവാളന്റെ വെളിച്ചെണ്ണ പുരട്ടുകയും ശക്തമായ മാധ്യസ്ഥം അപേക്ഷിക്കുകയും ചെയ്തതിന്റെ ഫലമായി എനിക്ക് സൗഖ്യം ലഭിച്ചു. എനിക്ക് തന്ന ഈ ഒരു അനുഗ്രഹത്തിന് വിശുദ്ധ അന്തോണീസ് പുണ്യവാളന് ഒരായിരം നന്ദി