Thanks Giving

കൃതജ്ഞത

പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസ് പുണ്യവാളനും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ഒരായിരം നന്ദി പറയുന്നു
 ഞാൻ CSB ബാങ്കിൽ വർക്ക് ചെയ്യുന്നു.ബാങ്കിൽ cashier  ഇല്ലാത്തതിനാൽ കഴിഞ്ഞദിവസം ഞാനാണ് ക്യാഷിൽ ഇരുന്നത് വൈകുന്നേരം നോക്കിയപ്പോൾ അമ്പതിനായിരം രൂപ ഷോട്ട് ആണ് എന്ന് മനസ്സിലായത്. എങ്ങനെയാണ് ഷോട്ട് വന്നത് എന്ന് ഒരു ഐഡിയയും ഇല്ല. എല്ലാ ക്യാഷിന്റെ സ്ലീപ് എടുത്തു നോക്കിയിട്ടും ഒന്നും മനസ്സിലായില്ല എവിടെപ്പോയെന്ന് കണ്ടുപിടിക്കുവാൻ സിസിടിവി നോക്കിയിട്ട് പോലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഞാൻ എൻറെ അമ്മയോടും വീട്ടുകാരോട് വിളിച്ചുപറഞ്ഞു അന്നേദിവസം ബാങ്ക് ഹെഡ് ഓഫീസിലേക്ക് റിപ്പോർട്ട് ചെയ്യേണ്ടിവന്നു. ബാങ്ക് close  ചെയ്യാൻ പറ്റാത്ത സിറ്റുവേഷനായി  . ബാങ്ക് ക്യാഷ് ടാലിയാകാൻ വേണ്ടി ഹെഡ് ഓഫീസിൽ നിന്നും കടം വാങ്ങേണ്ടിവന്നു. എന്റെ അമ്മ അന്തോണീസ് പുണ്യവാളനോടും പരിശുദ്ധ അമ്മയോടും പൂമാല ഇടാമെന്നും  മുട്ടുകുത്തി നട കയറാമെന്നും നൊവേനയ്ക്കും  ഭവന നിർമ്മാണത്തിനും ഒരു ഓഹരി കൊടുക്കാം എന്ന് നേർന്നു. പിറ്റേദിവസം  ഞാനും ബാങ്കിലെ ഓഫീസ് സ്റ്റാഫ് എല്ലാവരും കൂടി സിസിടിവി നോക്കിയിട്ടും ഒന്നും കണ്ടെത്തുവാൻ കഴിഞ്ഞില്ല. പരിശുദ്ധ അമ്മയുടെയും പുണ്യവാളന്റെയും ഇടപെടൽ മൂലം ഞങ്ങളുടെ മാനേജർ സിസിടിവി കാലത്ത് മുതൽ വൈകുന്നേരം വരെ ഫുൾ ഇരുന്നു നോക്കി അവസാനം കണ്ടുപിടിച്ചു ഒരു കസ്റ്റമർ ക്യാഷ് തരാതെ പോയതാണ് എന്ന് മനസ്സിലാക്കുവാൻ കഴിഞ്ഞു. എന്റെ മാതാവേ അന്നേരം തന്നെ ഞാൻ ഒരായിരം നന്ദി പറഞ്ഞു ഞാൻ സ്തുതിച്ചുകൊണ്ടിരുന്നു കസ്റ്റമറിന് ബാങ്കിലേക്ക് വിളിച്ചുവരുത്തി കാര്യം പറയുകയും വീഡിയോ കാണിക്കുകയും ചെയ്തു കസ്റ്റമർ കണ്ടു മനസ്സിലായതിനാൽ ആളും അമ്പതിനായിരം ഞങ്ങൾക്ക് തരുകയും അത് ഹെഡ് ഓഫീസിലേക്ക് ഏൽപ്പിക്കുകയും ചെയ്തു.
 മാതാവിന്റെയും അന്തോണീസ് പുണ്യവാളന്റെയും ഇടപെടൽ മൂലം കസ്റ്റമർക്ക് ക്യാഷ് തരാനും സിസിടിവിയിൽ കൂടി അത് കണ്ടുപിടിക്കുവാനും പറ്റി കഴിഞ്ഞ ദിവസം നാല് തവണ സിസിടിവി നോക്കിയിട്ടും കണ്ടുപിടിക്കുവാൻ പറ്റാത്ത കാര്യം ഈശോ മാനേജറിലേക്ക്  ഇറങ്ങിവന്നു കാണിച്ചു തന്നു. ഈ അനുഗ്രഹത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ഒരായിരം നന്ദി