പരിശുദ്ധ മാതാവിനും വിശുദ്ധ അന്തോണീസ് പുണ്യവാളനും നന്ദിയുടെ ആയിരമായിരം വാടാമലരുകൾ നേരുന്നു.
എൻറെ മകൻ ഷാജി ബാംഗ്ലൂരിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്യുകയായിരുന്നു. ഒരു ദിവസം 150 പേരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. അതിൽ എന്റെ മകനും പെട്ടുവെന്ന അവൻ വളരെ നിരാശയോടെയാണ് എന്നോട് പറഞ്ഞത്.ഞാൻ അന്നുമുതൽ കഴിയുന്ന എല്ലാ ചൊവ്വാഴ്ചകളിലും ഇവിടെ വന്ന് വിശുദ്ധ കുർബാനയിലും നൊവേനയിലും ആരാധനയിലും പങ്കുകൊണ്ട് പ്രാർത്ഥിക്കുമായിരുന്നു, കൂടാതെ ഒരു പ്രേഷിത പറഞ്ഞതനുസരിച്ച് അഞ്ചു കുർബാനയും ചെല്ലിച്ചു.
ഓരോ പ്രാവശ്യവും മോൻ വിളിക്കുമ്പോൾ നിരാശയോടെ ജോലി കിട്ടാത്തതിനെ പറ്റി പറഞ്ഞ് നിരാശപ്പെടുമായിരുന്നു. ഇതിനിടയിൽ അവൻ പല കമ്പനിയിലും ഇൻറർവ്യൂ അറ്റൻഡ് ചെയ്യാറുണ്ടായിരുന്നു, എല്ലാം എളുപ്പമായിരുന്നു എങ്കിലും ജോലി കിട്ടിയില്ല. ഞാൻ അവനോട് പറഞ്ഞു ഞാൻ പ്രാർത്ഥിക്കുന്നുണ്ട് നീയും പുണ്യവാളനോട് പ്രാർത്ഥിക്കുക സമയം ആകുമ്പോൾ നിനക്ക് ജോലി കിട്ടും. അങ്ങനെ 13 മാസങ്ങൾക്ക് ശേഷം അവൻ വിചാരിച്ചതിലും ഉയർന്ന ജോലി കിട്ടി നന്ദി സൂചകമായി നേർച്ചക്കഞ്ഞിയിൽ പങ്കുചേരുന്നു. എന്ന് തിരുമുടി കുന്നിൽ നിന്നും റോസി ജോസ്