Thanks Giving

കൃതജ്ഞത

യേശുവിനും പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസിനും നന്ദി.
 പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്തോണിസിന്റെയും  മാധ്യസ്ഥതയാൽ എനിക്ക് ലഭിച്ച അനുഗ്രഹങ്ങൾക്ക് കൃതജ്ഞതയാർപ്പിക്കുന്നു.
 ഞാൻ മോഹൻകുമാർ ഹിന്ദു വിശ്വാസത്തിൽ ജനിച്ചു വളർന്ന 2010 ൽ യേശുവിനെ അറിഞ്ഞ് വിശ്വാസത്തിൽ വന്നു സ്ഥിരമായി ഇവിടെ നൊവേനയിൽ വരാറുണ്ട് 2012 മുതൽ പെരുന്നാളിന് നവനാൾ  പ്രസുദേന്തി  ആയി നിൽക്കുന്നു. 2023 പെരുന്നാൾ നവനാൾ പ്രസുദേന്തി ആയിരിക്കുമ്പോൾ മനസ്സിൽ വിചാരിച്ച കാര്യം മൂന്ന് ദിവസമായപ്പോൾ നടന്നു, യേശുവേ നന്ദി.
 എനിക്ക് സ്വന്തമായി ഒരു സെന്റ് ഭൂമിയോ വീടോ സ്വന്തമായില്ലായിരുന്നു. ഈ പെരുന്നാളിന് പ്രസുദേന്തിയായി നിൽക്കെ പരിശുദ്ധ അമ്മയോടും വിശുദ്ധ അന്തോണീസിന്റെ മാധ്യസ്ഥതയിൽ കർത്താവിനോട് എനിക്കൊരു ഭവനം ചോദിച്ചു അതായിരുന്നു എന്റെ നിയോഗം. ജൂൺ 13ന് നിയോഗം വയ്ക്കുകയും ജൂൺ 30ന് തന്നെ ഒരു രൂപ പോലും കയ്യിൽ ഇല്ലാതിരുന്നിട്ടും കൊടകരയിൽ വീട് അഡ്വാൻസ് കൊടുക്കുവാൻ ദൈവം അനുവദിച്ചു. പലപ്പോഴും കയ്യിൽ  കാശുമായി വീട് കാണാൻ പോയിട്ട് നടന്നിട്ടില്ല. എന്റെ ആധാർ കറക്ഷനും വസ്തു ഉടമയുടെ പാൻകാർഡ് കിട്ടാനും  താമസം വന്നെങ്കിലും ദൈവകൃപയാൽ എഗ്രിമെന്റ് കാലാവധിക്കകം  ഡിസംബർ അവസാനം പ്രമാണം എഴുതി. സെപ്റ്റംബർ മാസം കൊടകര പള്ളിയിലെ വികാരിയച്ചൻ വീട് വെഞ്ചിരിച്ചു തരുകയും ഒക്ടോബർ മാസം താമസം തുടങ്ങുകയും ചെയ്തിരുന്നു.
 കൃതഞ്ഞത എഴുതുവാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു.
 സ്വന്തമായി ഒരു വീട് ആയതിനുശേഷം കൂദാശകൾ സ്വീകരിക്കാമെന്ന് വിചാരിച്ചിരുന്നു അതുകൂടി  കഴിഞ്ഞ്  സാക്ഷ്യപ്പെടുത്താം എന്നും കരുതി. 2024 ജനുവരി 10  കൊടകര പള്ളിയിൽ വച്ച് മാമോദിസ, സ്ഥൈര്യലേപനം, കുമ്പസാരം കുർബാന സ്വീകരണം എന്നീ കൂദാശകൾ സ്വീകരിച്ചു.
 ദൈവം എനിക്കായി പരിശുദ്ധ അമ്മ വഴിയും വിശുദ്ധ അന്തോണീസ് വഴിയും അനുവദിച്ചു തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു യേശുവേ സ്തുതി.