അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ അന്തോണിസിനും പരിശുദ്ധ അമ്മയ്ക്കും ഒരായിരം നന്ദി എന്റെ പേരിലുള്ള ലോറിയിൽ കല്ല് കെയറ്റുന്നതിന് വഴി ശരിയാക്കുമ്പോൾ കോറിയുടെ മുകളിൽ ഇളകി കിടന്ന കല്ല് വീണ് ഒരു ജോലിക്കാരൻ മരിക്കാനിടയായി. കോടതിയിൽ ഞാൻ ഏർപ്പെടുത്തിയ വക്കിൽ ഹാജരാകാത്തതിനെ തുടർന്ന് കേസ് എക്സ് പാർട്ടിയായി 10 ലക്ഷം രൂപ ഞാൻ നൽകണമെന്ന് കോടതി വിധിച്ചു. പുനർഹർജി കോടതി തള്ളി. തുടർന്ന് Restoration petition സമർപ്പിക്കുകയും ചെയ്തു. ഈ കാലഘട്ടങ്ങളിൽ 2023 സെപ്റ്റംബർ മാസം മുതൽ എല്ലാ ചൊവ്വാഴ്ചകളിലും വിശുദ്ധ കുർബാനയിലും നൊവേനയിലും ആരാധനയിലും പങ്കെടുത്ത് പ്രാർത്ഥിച്ചു മൂന്നു നിയോഗങ്ങൾ സമർപ്പിച്ച് അതിൽ മൂന്നാമത്തെ നിയോഗമായിരുന്നു ഈ കേസ്. കഴിഞ്ഞ നവംബർ 23ന് കേസ് പരിഗണിച്ചപ്പോൾ അത്ഭുതകരമായി ജഡ്ജിക്കും എതിർ വക്കീലിനും എന്റെ നിരപരാധിത്വം ബോധ്യപ്പെടുകയും കേസ് തള്ളി ഉത്തരവാകുകയും ചെയ്തു. പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസ് പുണ്യവാളനും ഒരായിരം നന്ദി.