യേശുവേ സ്തോത്രം യേശുവേ നന്ദി
വിളിച്ചാൽ വിളി കേൾക്കുന്ന പരിശുദ്ധ അമ്മേ വിശുദ്ധ അന്തോണീസ് പുണ്യാള,
എന്റെ മുക്കാൽ ഗ്രാം തൂക്കമുള്ള നാലു വളകൾ കുറച്ചു ദിവസമായി കാണുന്നില്ലായിരുന്നു . ഒത്തിരി അന്വേഷിച്ചു ഞങ്ങൾ മടുത്തു. വീട്ടിലെ പല സ്ഥലങ്ങളിലും പലപ്രാവശ്യം ഞങ്ങൾ അന്വേഷിച്ചു, ഒരു ഫലവും ഉണ്ടായില്ല. അവസാനം എനിക്ക് ഒത്തിരി മാനസിക ബുദ്ധിമുട്ടുകളും ഉറക്കമില്ലായ്മയും വന്നുതുടങ്ങി. മക്കളും എന്റെ വീട്ടുകാരും എന്നെ വഴക്കു പറഞ്ഞു തുടങ്ങി. അപ്പോഴും എന്റെ കാണാതായ വസ്തുക്കൾ കാണിച്ചുതരുന്ന എന്റെ അന്തോണീസ് പുണ്യവാളൻ കാണാതായ വളകൾ കാണിച്ചുതരുമെന്ന് ഞാൻ ഉറച്ചു വിശ്വസിച്ചു പ്രാർത്ഥിച്ചു തുടങ്ങി. ഗോൾഡൻ ജൂബിലി ഭവന നിർമ്മാണം നടക്കുന്നതിനാൽ അവളകൾ തിരിച്ചുകിട്ടിയാൽ ഒരു വളയുടെ തുക (35000) രൂപ ഭവന നിർമ്മാണത്തിന് തീർത്ഥാടന കേന്ദ്രത്തിൽ ഏൽപ്പിക്കാമെന്ന് നേർച്ച നേർന്ന് പ്രാർത്ഥിക്കുക ഉണ്ടായി. അത്ഭുതമെന്നു പറയട്ടെ കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ പുണ്യവാളൻ എനിക്ക് നഷ്ടപ്പെട്ടുപോയ എന്റെ വളകൾ കാണിച്ചുതരികയും ചെയ്തു യേശുവേ സ്തോത്രം യേശുവേ നന്ദി. ഇതിനു നന്ദിയായി ഇതിൽ ഒരംശം (35000 രൂപ) പുണ്യവാളന് കാണിക്കയായി സമർപ്പിക്കുന്നു.