Thanks Giving

കൃതജ്ഞത

പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണിസ് പുണ്യവാളനും ഒരായിരം നന്ദിയുടെ പൂച്ചെണ്ടുകൾ നേരുന്നു. എന്റെ വീടിന്റെ ജപ്തിയുമായി ബന്ധപ്പെട്ട്  എന്റെ സ്ഥലം 30/ 1 /2024 അളക്കുവാൻ വന്നു. അന്ന് ഒരു ചൊവ്വാഴ്ചയായിരുന്നു ഞാൻ ഇവിടെ വന്ന്  പരിശുദ്ധ കുർബാനയിലും ആരാധനയിലും കണ്ണീരോടെ തന്നെ പ്രാർത്ഥിച്ചു. എന്റെ സ്ഥലം വിൽക്കുവാൻ നോക്കിയിട്ട് പറ്റുന്നുണ്ടായിരുന്നില്ല. അന്ന് ഞാൻ ഇവിടെ വന്ന് വികാരിയച്ചനോട് സങ്കടം പറയുകയും പ്രാർത്ഥനാ സഹായം നേടുകയും ചെയ്തു. അച്ഛൻ പറഞ്ഞു വീട് വിൽക്കാതെ തന്നെ ഒരു വഴിയുണ്ടാകുമെന്ന് ഞാൻ വിശ്വാസത്തോടെ പ്രാർത്ഥിച്ചു. പിറ്റേദിവസം വീട് വിൽക്കുവാൻ ബ്രോക്കർ  ഒരാളെയുമായി വന്നു എന്നാൽ അത് ഒഴിഞ്ഞു പോവുകയും ചെയ്തു.എന്നാൽ ആ സമയം എന്റെ ചേച്ചിയുടെ ഭർത്താവ് ഞങ്ങളുടെ ലോണിന്റെ പലിശ അടച്ചു പുതുക്കി തരുകയും എന്നെയും എന്റെ കുടുംബത്തെയും ജപ്തിയിൽ നിന്ന് രക്ഷിക്കുകയും ചെയ്തു. വെറും കുറച്ചു സമയം കൊണ്ടാണ് ചേട്ടൻ പൈസ റെഡി ആക്കി അടച്ചത്.
 എന്റെ പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്തോണീസിന്റെയും സഹായം കൊണ്ടാണ് എനിക്ക് ഈ വലിയ അനുഗ്രഹം ലഭിച്ചത് എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു അങ്ങയ്ക്ക് ഒരായിരം നന്ദി അർപ്പിക്കുന്നു എന്ന് അങ്ങയുടെ വിശ്വസ്തദാസി