പ്രിയ അന്തോണീസ് പുണ്യവാള.....
എന്റെ പരിശുദ്ധ അമ്മേ.......
വളരെയധികം ദുരിതവും കഷ്ടപ്പാടുകളും തൊഴിലില്ലായ്മയും നേരിടുന്ന സമയത്താണ് ഞങ്ങൾ ഈ പാവനമായ ദേവാലയത്തിൽ ആദ്യമായി വന്നത്. അന്നേ ദിനം കുർബാനയിലും ആരാധനയിലും നേർച്ചക്കഞ്ഞിയിലും പങ്കുകൊള്ളുകയും പ്രാർത്ഥിക്കുകയും
മാല സമർപ്പിക്കുകയും ചെയ്തിരുന്നു. എന്റെ ഭർത്താവിന് ജോലി നഷ്ടപ്പെട്ടിരുന്നതിനെ തുടർന്ന് ഒരു തൊഴിലിനു വേണ്ടി ആത്മാർത്ഥമായി തന്നെ പ്രാർത്ഥിച്ചിരുന്നു. അത്ഭുതമെന്നു പറയട്ടെ വളരെ അടുത്തുതന്നെയുള്ള ഒരു സ്ഥാപനത്തിൽ നല്ല ശമ്പളത്തിൽ ഒരു ജോലി കിട്ടുകയും നല്ല രീതിയിൽ അത് തുടർന്നു പോവുകയും ചെയ്യുന്നതിന് പുണ്യവാളന്റെയും മാതാവിന്റെയും മാധ്യസ്ഥത്തിനും അനുഗ്രഹത്തിനും നന്ദി പറയുകയും, കൂടാതെ നേർച്ച കഞ്ഞിക്കായി ഞങ്ങളാൽ കഴിയുന്ന രീതിയിൽ ഒരു തുക ഇവിടെ സമർപ്പിക്കുകയും ചെയ്യുന്നു.
പരിശുദ്ധ അമ്മേ വിശുദ്ധ അന്തോണിസെ നിങ്ങളുടെ മാധ്യസ്ഥതയിൽ ഞങ്ങളുടെ ജീവിതത്തിൽ ലഭിക്കുന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഒരിക്കൽ കൂടി നന്ദി അർപ്പിക്കുന്നു
എന്ന് അങ്ങയുടെ വിനീതദാസർ