Thanks Giving

കൃതജ്ഞത

ഈശോമിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ
 എന്റെ പേര് ജിനി കറുകുറ്റിയിലാണ് താമസിക്കുന്നത്. സാധിക്കുന്ന എല്ലാ ആഴ്ചയിലും ഞാൻ എന്റെ ഭർത്താവും കൊരട്ടി വിശുദ്ധ അന്തോണീസിന്റെ  ദേവാലയത്തിലെ കുർബാനയിലും നൊവേനയിലും പങ്കെടുത് പ്രാർത്ഥിക്കാറുണ്ട്. മാതാവിന്റെയും വിശുദ്ധ അന്തോണീസിന്റെയും  മാധ്യസ്ഥത്താൽ ഒരുപാട് അനുഗ്രഹങ്ങൾ എന്റെ കുടുംബത്തിന് ലഭിച്ചിട്ടുണ്ട്. എനിക്ക് ലഭിച്ച വലിയൊരു അനുഗ്രഹത്തെ സാക്ഷ്യപ്പെടുത്താനാണ്  ഈ കൃതജ്ഞത എഴുതുന്നത്. ഞാനൊരു സ്റ്റാഫ് നേഴ്സ് ആണ്. പലവട്ടം OET Exam എഴുതിയെങ്കിലും വേണ്ടത്ര സ്കോർ കിട്ടിയിരുന്നില്ല. അങ്ങനെ 2023 ഡിസംബറിൽ Exam എഴുതുവാൻ date എടുത്തു, വിശുദ്ധ അന്തോണീസിന്റെ അടുക്കൽ വന്ന് പ്രാർത്ഥിച്ചു, Exam പാസാക്കി തരണമേ എന്നും പാസായാൽ ഒരു Exam പൈസ ജീവകാരുണ്യ പ്രവർത്തനത്തിനായി വിശുദ്ധ അന്തോണീസിന്റെ പക്കൽ ഏൽപ്പിക്കാമെന്നും പ്രാർത്ഥിച്ചു. അങ്ങനെ പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്തോണീസിന്റെയും മാധ്യസ്ഥതയാല്‍  എനിക്ക് Exam പാസ് ആകുവാൻ സാധിച്ചു. പിന്നീട് ഒരുപാട് തടസ്സങ്ങൾ പേപ്പർ വർക്കിനും മറ്റു കാര്യങ്ങൾക്കും ഉണ്ടായെങ്കിലും ദൈവത്തിന്റെ വലിയ കൃപയാൽ ആ തടസ്സങ്ങളെല്ലാം മാറി 2024 ജനുവരിയിൽ ഞാൻ അയർലണ്ടിൽ എത്തി. ഇവിടത്തെ Exam ആദ്യത്തെ തവണ തന്നെ പാസായി എന്റെ കൂടെ Exam എഴുതിയ 24 പേരിൽ 11 പേരാണ് ആദ്യത്തെ തവണ തന്നെ പാസായത്, അതിൽ ഒരാൾ ആകുവാൻ എനിക്ക് സാധിച്ചു അത് ദൈവകൃപയാൽ മാത്രമാണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ഇപ്പോൾ ഞാൻ അയർലണ്ടിൽ സ്റ്റാഫ് നേഴ്സ് ആയി വർക്ക് ചെയ്യുന്നു അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത വിശുദ്ധ അന്തോണിസിനും പരിശുദ്ധ അമ്മയ്ക്കും നന്ദിയുടെ ഒരായിരം പൂച്ചെണ്ടുകൾ അർപ്പിക്കുന്നു.