അത്ഭുത പ്രവര്‍ത്തകനായ വിശുദ്ധ അന്തോണീസ് പുണ്യവാളനും പരിശുദ്ധ അമ്മയ്ക്കും ഒരുകോടി നന്ദിയുടെ വാടാമലരുകള്‍.
എന്റെ പേര് ജിമ്മി എന്നാണ്. തിരുവനന്തപുരം ജില്ലക്കാരനായ ഞാന്‍ കുവൈറ്റിലാണ് ജോലി ചെയ്യുന്നത.് ലോകമെങ്ങും പടര്‍ന്നു പിടിച്ചിരിക്കുന്ന കോവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങള്‍ കുവൈതിലും രൂക്ഷമാണ.് ഇതുമൂലം സാമ്പത്തിക ക്ലേശങ്ങളും ഒപ്പംതന്നെ ഉള്ള ജോലി നഷ്ടപ്പെടുവാനുള്ള സാധ്യതയും വര്‍ദ്ധിച്ചുവന്നു. അങ്ങനെ ഇരിക്കെ ഒരു ദിവസം ... ചാനലില്‍ കൊരട്ടിയിലുള്ള വിശുദ്ധ അന്തോണീസ് പുണ്യവാളന്റെ തീര്‍ത്ഥാടന കേന്ദ്രത്തില്‍ നടക്കുന്ന ദിവ്യബലിയിലും നൊവേനയിലും ആരാധനയിലും പങ്കെടുക്കുവാനുള്ള അവസരം ലഭിച്ചു. ഭക്തിയോടും കണ്ണീരോടും കൂടെ തിരുകര്‍മ്മങ്ങളില്‍ പങ്കെടുക്കുമ്പോള്‍ ഞാന്‍ ഇപ്രകാരം പ്രാര്‍ത്ഥിച്ചു അത്ഭുത പ്രവര്‍ത്തകനായ അന്തോണീസ് പുണ്യവാളാ വരുന്ന ചൊവ്വാഴ്ച എനിക്ക് നാട്ടില്‍ തിരിച്ചെത്താന്‍ സാധിക്കണമെന്ന്. അതോടൊപ്പം ഏക വരുമാന മാര്‍ഗ്ഗമായ ജോലി നഷ്ടപ്പെടാന്‍ ഇടവരുത്തരുതെ എന്നും് ശക്തമായി പ്രാര്‍ത്ഥിച്ചു. അത്ഭുതമെന്ന് പറയട്ടെ കൂടെ ജോലി ചെയ്തിരുന്ന സ്നേഹിതന്മാരുടെ പലരുടേയും ജോലി നഷ്ടമായി എങ്കിലും എന്നെ ജോലിയില്‍ തുടരാന്‍ കമ്പനി അനുവദിക്കുകയും ചെയ്തു. മാത്രമല്ല ചൊവ്വാഴ്ച ഉച്ചയ്ക്ക് മുന്‍പ് നാട്ടില്‍ തിരിച്ചെത്താനുള്ള സാധ്യത തെളിഞ്ഞു കിട്ടുകയും ചെയ്തു. ഇപ്പോള്‍ ഞാന്‍ 14 ദിവസം തിരുവനന്തപുരത്ത് ഹോട്ടലില്‍ quarantine കഴിയുന്നു. ഇത്രയും വലിയ അനുഗ്രഹം ഈശോയില്‍ നിന്ന് എനിക്ക് വാങ്ങി തന്ന എനിക്കുവേണ്ടി മാധ്യസ്ഥം വഹിച്ച വിശുദ്ധ അന്തോണീസ് പുണ്യാളനും പരിശുദ്ധ അമ്മയ്ക്കും ഒരുപാട് നന്ദി അര്‍പ്പിക്കുന്നു. ഇനിയുള്ള എന്റെ നിയോഗങ്ങളും അങ്ങയോടു പ്രാര്‍ത്ഥിക്കുന്ന എല്ലാവരുടെയും നിയോഗങ്ങളും കേട്ട് മാധ്യസ്ഥം വഹിച്ച് അനുഗ്രഹങ്ങള്‍ നല്‍കണം എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട്.
അങ്ങയുടെ വിശ്വസ്ത ദാസന്