പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണി സിനും ഒത്തിരി ഒത്തിരി നന്ദി അര്‍പ്പിക്കുന്നു എന്റെ പേര് വിവേക് മോഹന്‍ എന്നാണ്. എന്റെ അമ്മ പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്തോണിസിന്റേയും മാധ്യസ്ഥം തേടി എപ്പോഴും പ്രാര്‍ത്ഥിക്കുന്ന ഒരു വിശ്വാസിയാണ്. ലീന മോഹന്‍ എന്നാണ് എന്റെ അമ്മയുടെ പേര്. ഞാന്‍ ഈ കൃതജ്ഞത എഴുതുന്നത് എനിക്ക് ലഭിച്ച ഒരു അനുഗ്രഹത്തിന് സാക്ഷ്യം ആയിട്ടാണ്. കഴിഞ്ഞ മെയ് മാസത്തില്‍ എനിക്ക് എന്റെ ജോലി നഷ്ടപ്പെടുകയുണ്ടായി. അഞ്ചു മാസക്കാലത്തോളം യാതൊരുവിധ ജോലിയും ലഭിക്കാതെ ഞാന്‍ വളരെയധികം സങ്കടപ്പെട്ടു. എന്റെ അമ്മ മുടങ്ങാതെ ഈ കോവിഡ് കാലത്ത് വിശുദ്ധ അന്തോണിസിന്റെ കൊരട്ടിയിലെ തീര്‍ത്ഥാടന കേന്ദ്രത്തിലെ ദിവ്യബലിയിലും നൊവേനയിലും പങ്കെടുക്കുന്ന ഒരു വിശ്വാസിയാണ്. അമ്മ പരിശുദ്ധ അമ്മയോടും വിശുദ്ധ അന്തോണിസിനോടും എന്റെ ജോലി കാര്യത്തിനുവേണ്ടി മാധ്യസ്ഥം യാചിച്ചു പ്രാര്‍ത്ഥിക്കുമായിരുന്നു. ഒക്ടോബര്‍ ഇരുപതാം തീയതി എന്റെ വിസിറ്റിംഗ് വിസ കാലാവധി തീരുന്ന ദിനമായിരുന്നു. എനിക്ക് എല്ലാം പ്രതീക്ഷയും നഷ്ടപ്പെട്ടിരുന്നു. പക്ഷേ എന്റെ അമ്മ എന്നോട് ഉറപ്പിച്ച് പറയുമായിരുന്നു ഇരുപതാം തീയതി വിശുദ്ധ അന്തോണിസിന്റേയും പരിശുദ്ധ അമ്മയുടെയും നൊവേന ദിനത്തില്‍ എനിക്ക് അനുഗ്രഹം ലഭിക്കുമെന്ന്. അങ്ങനെ ഞങ്ങള്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. അത്ഭുതമെന്നു പറയട്ടെ, ഞാന്‍ ഒത്തിരി തവണ പരിശ്രമിച്ചിട്ടും കിട്ടാത്ത ജോലി ഇക്കഴിഞ്ഞ ഇരുപതാം തീയതി എനിക്ക് ലഭിച്ചു എന്നു പറഞ്ഞുകൊണ്ടുള്ള അറിയിപ്പ് എനിക്ക് കിട്ടി. ഇത് വളരെ വലിയ ഒരു അത്ഭുതമായി എനിക്ക് അനുഭവപ്പെടുന്നു. പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്തോണിസിന്റേയും ഈ വലിയ മധ്യസ്ഥതയ്ക്ക് ഒത്തിരി സ്നേഹത്തോടെ നന്ദി പറയുന്നു. ഈ അനുഗ്രഹം നല്കിയ നല്ല ദൈവത്തിന് സ്തുതിയും അര്‍പ്പിക്കുന്നു. മേലിലും അങ്ങയുടെ അടുക്കല്‍ വന്ന് പ്രാര്‍ത്ഥിക്കുന്ന എല്ലാവര്ക്കും വേണ്ടി പ്രാര്ത്ഥിക്കണമേയെന്നു അപേക്ഷിച്ചു കൊണ്ട്.
അങ്ങയുടെ വിശ്വസ്ത ദാസര്‍