യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന
ഞാനും എന്റെ കുടുംബവും ഒരു വർഷമായി വിശുദ്ധ അന്തോണിസിന്റെ തീർത്ഥാടന കേന്ദ്രത്തിലെ എല്ലാ ചൊവ്വാഴ്ചയിലെ കുർബാനയിലും നൊവേനയിലും പങ്കെടുക്കുവാൻ തുടങ്ങിയിട്ട്. ഒഴിവുള്ള ദിവസങ്ങളിൽ വിശുദ്ധ അന്തോണീസ് പുണ്യവാളന്റെയും പരിശുദ്ധ അമ്മയുടെയും ഈ സന്നിധിയിൽ വന്ന് ഒന്നരമണിക്കൂർ പ്രാർത്ഥിച് വിശുദ്ധ കുർബാനയിൽ പങ്കെടുത്തതാണ് മടങ്ങി പോകാറുള്ളത്. എല്ലാ ചൊവ്വാഴ്ചകളിലും ഞങ്ങൾ വരുമ്പോൾ തിരി കത്തിച്ച് വിശുദ്ധ അന്തോണീസ് പുണ്യവാളനും പരിശുദ്ധ അമ്മയ്ക്കും പൂമാല അണിയിച്ച് മടങ്ങി പോകാറുള്ളത്. എന്നാൽ കഴിഞ്ഞവർഷം ജൂലായ് 11ന് ഞങ്ങൾ ഈ ആലയത്തിലേക്ക് കടന്നു വന്നപ്പോൾ അടുത്ത ചൊവ്വാഴ്ച ഞങ്ങൾക്ക് സന്തോഷത്തോടെ കൂടി ഇങ്ങോട്ട് വരുവാൻ ഒരു സാഹചര്യം ഒരുക്കി തരണമേ എന്ന് മനസ്സുരുകി പ്രാർത്ഥിച്ചുകൊണ്ട് വിശുദ്ധ അന്തോണീസിന്റെ അഴുകാത്ത നാവ് ആദ്യമായി നേർച്ചയായി എടുത്തുവച്ചു. ഞങ്ങൾ പ്രധാനമായും ഒരു നിയോഗം വെച്ചാണ് പ്രാർത്ഥിച്ചിരുന്നത് ഞങ്ങളുടെ ഒരു സ്ഥലം വിൽക്കുന്നതിന് വേണ്ടിയായിരുന്നു അത്. എന്നാൽ ജൂലൈ 12ന് ഒരു പാർട്ടി വന്ന് സ്ഥലം കാണുകയും ജൂലൈ 13ന് Advance തരികയും ജൂലൈ 15ന് കരാർ എഴുതുകയും ചെയ്തു. ഈ ചുരുങ്ങിയ സമയം കൊണ്ട് പരിശുദ്ധ അമ്മയും വിശുദ്ധ അന്തോണീസും ഉണ്ണീശോയോട് പറഞ്ഞ് ഞങ്ങളുടെ ഈ ആവശ്യം നടത്തി തന്നതിന് കോടാനുകോടി നന്ദി പറയുന്നു. കൃതജ്ഞത എഴുതിയിടുവാൻ വൈകിയതിന് മാപ്പ് അപേക്ഷിക്കുകയും ചെയ്യുന്നു.