Thanks Giving

കൃതജ്ഞത

പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്തോണീസിന്റെയും മാധ്യസ്ഥം യാചിച്ച പ്രാർത്ഥിച്ചതിന്റെ ഫലമായി ഞങ്ങളുടെ കുറെ വർഷങ്ങളായുള്ള ആഗ്രഹം സാധിച്ചു. സ്വന്തമായി സ്ഥലം വാങ്ങണമെന്നത് ഞങ്ങളുടെ  വലിയ  സ്വപ്നമായിരുന്നു, എന്നാൽ എപ്പോഴും എന്തെങ്കിലും തടസ്സങ്ങളാൽ അത് സാധ്യമായിരുന്നില്ല, പൈസക്കും വളരെ ബുദ്ധിമുട്ടായിരുന്നു. ഞങ്ങൾ ഒരു കുറി കൂടിയിട്ടുണ്ടായിരുന്നു അത് എട്ടര വർഷം അടയ്ക്കേണ്ടതാണ്. ഇപ്പോൾ ഒരു വർഷമേ ആയിട്ടുള്ളൂ അപ്പോൾ തന്നെ ഞങ്ങളുടെ പേരിൽ കുറിയുടെ നറുക്ക് വീണു. സ്ഥലം വാങ്ങാൻ ഞങ്ങൾ തീരുമാനിച്ചിരുന്ന സമയത്ത് തന്നെയാണ് ആ പൈസ ഞങ്ങൾക്ക് ലഭിച്ചത്. ഇത് വളരെ വലിയ അത്ഭുതം ആയിട്ട് ഞങ്ങൾ വിശ്വസിക്കുന്നു. പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്തോണീസിന്റെയും മാധ്യസ്ഥഫലം ആയിട്ടാണ് ഈ വലിയാത്ഭുതം ഞങ്ങൾക്ക് ഈ സമയത്ത് തന്നെ നടന്നതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, കാരണം കുറിയുടെ നറുക്കെടുപ്പ് ദിവസം ഞങ്ങൾ ദേവാലയത്തിൽ വച്ച് പ്രാർത്ഥിച്ചിരുന്നു ഈ കുറിയുടെ നറുക്ക്  ഞങ്ങൾക്ക് ലഭിക്കുകയാണെങ്കിൽ കൃതജ്ഞതയായി സാക്ഷ്യപ്പെടുത്താമെന്ന് നേർന്നിരുന്നു. ഞങ്ങൾക്ക് ലഭിച്ച ഈ വലിയ അനുഗ്രഹത്തിന് ഒരിക്കൽ കൂടി നന്ദി അർപ്പിക്കുന്നു ഇനിയും ഞങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തിൽ വിശുദ്ധ അന്തോണിസേ പരിശുദ്ധ അമ്മേ  ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥം  വഹിക്കണമേ.