യേശുവേ നന്ദി യേശുവേ സ്തുതി
എന്റെ പേര് ജെറിൻ എലഞ്ഞിപ്രയിലാണ് താമസിക്കുന്നത്. എനിക്ക് ഗൾഫിലേക്ക് പോകുന്നതിനായി ഒരു ഇന്റർവ്യൂ എറണാകുളത്ത് വച്ച് നടക്കുകയുണ്ടായി ആ ടെസ്റ്റിൽ ഞാൻ പാസായെങ്കിലും മെഡിക്കൽ ടെസ്റ്റിൽ തോറ്റുപോയി. മനസ്സിൽ വളരെയേറെ സങ്കടം തോന്നിയ നിമിഷങ്ങളായിരുന്നു അത്. ആ സമയങ്ങളിലെല്ലാം ഞാൻ ഈ ആലയത്തിൽ വന്ന് കുർബാനയിലും നോവലയിലും പങ്കെടുത്തിരുന്നു. അങ്ങനെയിരിക്കെ വീണ്ടും ഒരു ടെസ്റ്റ് നടത്തുവാൻ ട്രാവൽ ഏജൻസിക്കാർ എന്നോട് പറഞ്ഞു അങ്ങനെ അതനുസരിച്ച് ഇവിടെ വന്ന് പ്രാർത്ഥിച്ച് ടെസ്റ്റിന് പോവുകയും ടെസ്റ്റിൽ പാസാക്കുകയും ചെയ്തു.എന്നിട്ടും എയർപോർട്ടിൽ ചെന്നപ്പോൾ വിസയിൽ വീട്ടുപേരിൽ ഒരു അക്ഷരത്തെറ്റ് ഉണ്ടെന്നു പ്രശ്നമാണെന്നും പറഞ്ഞ് അവർ എമിഗ്രേഷൻ മുമ്പ് ഒത്തിരി നേരം അവിടെ നിന്നും മാറ്റി നിർത്തുകയും ചെയ്തു. ഈ സമയം ഞാൻ വിശുദ്ധ അന്തോണീസിനോടും പരിശുദ്ധ അമ്മയോടും ഈശോയോട് മുട്ടിപ്പായി പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നു. അത്ഭുതമെന്നു പറയട്ടെ കുറച്ച് സമയം കഴിഞ്ഞു അവർ കൺഫർമേഷൻ എഴുതി ഒപ്പിട്ട് എമിഗ്രേഷൻലേക്ക് വിടുകയും ഗൾഫിലേക്ക് പോകുവാൻ സാധിക്കുകയും ചെയ്തു.ദൈവകൃപയാൽ അവിടെ ചെന്ന് ലൈസൻസ് എടുത്ത് ജോലിയിൽ കയറുവാൻ സാധിക്കുകയും ചെയ്തു. ഈ അനുഗ്രഹങ്ങളെല്ലാം വിശുദ്ധ അന്തോണീസിന്റെയും പരിശുദ്ധ അമ്മയുടെയും മാധ്യസ്ഥം വഴി എനിക്ക് നൽകി അനുഗ്രഹിച്ച ദൈവ പിതാവിന് ഒരായിരം നന്ദി അർപ്പിക്കുന്നു.