വിശുദ്ധ അന്തോണീസിന്റെയും പരിശുദ്ധ അമ്മയുടെയും മാധ്യസ്ഥ സഹായത്താൽ എനിക്ക് ലഭിച്ച അനുഗ്രഹത്തിന് നന്ദി പറയുന്നു.
എന്റെ പേര് അന്ന, പരിയാരത്തുനിന്ന് വരുന്നു. ഞാൻ പ്ലസ് ടു കഴിഞ്ഞ് Bsc Nursing ഓസ്ട്രേലിയയിൽ പഠിക്കുവാൻ ആഗ്രഹിച് ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു.യൂണിവേഴ്സിറ്റിയിലേക്ക് ആപ്ലിക്കേഷൻ എല്ലാം അയച്ചു പെട്ടെന്ന് ഓഫർ ലെറ്റർ വന്ന് മറ്റ് പേപ്പർ വർക്കുകൾ എല്ലാം ചെയ്തു. അതുകഴിഞ്ഞ് കുറച്ചുദിവസം കഴിഞ്ഞ് യൂണിവേഴ്സിറ്റിയിൽ നിന്ന് റിജക്ഷൻ ലെറ്റർ വന്നു. ഏജൻസിക്കാർ പറഞ്ഞു വേറെ യൂണിവേഴ്സിറ്റിയിലേക്ക് വയ്ക്കാം എന്ന്, എന്നാൽ അപ്പോഴാണ് അറിയുന്നത് യൂണിവേഴ്സിറ്റിയിൽ Bsc Nursingനുള്ള സീറ്റ് എല്ലാം ഫുള്ളായി എന്ന്. ഞങ്ങളാകെ വിഷമത്തിലായി കാരണം ഞങ്ങൾക്ക് മെൽബണിൽ തന്നെയുള്ള യൂണിവേഴ്സിറ്റിയിൽ നിന്ന് അഡ്മിഷൻ വേണമായിരുന്നു ഞങ്ങളുടെ റിലേറ്റീവ്സ് അവിടെയുണ്ടായിരുന്നു.
അപ്പോഴാണ് ഞങ്ങളുടെ ആന്റി പറയുന്നത് നിങ്ങൾ അന്തോണീസ് പുണ്യവാളന്റെ അടുത്ത ചെന്ന് വിശ്വാസത്തോടെ പ്രാർത്ഥിക്കുവാൻ. അങ്ങനെയാണ് ഞങ്ങൾ ഈ ദേവാലയത്തിലേക്ക് കടന്നു വരുന്നത്. ഞങ്ങൾ ഇവിടെ വന്ന ആദ്യ ചൊവ്വാഴ്ച തന്നെ കുർബാനയിലും നൊവേനയിലും ആരാധനയിലും പങ്കെടുത്ത് വീട്ടിലെത്തിയപ്പോൾ ഏജൻസിയിൽ നിന്നും കോൾ വരികയും യൂണിവേഴ്സിറ്റിയിൽ നിന്ന് ഒഫീഷ്യൽ റെപ്രസെന്ററ്റീവ് വരുന്നുണ്ടെന്നും പെട്ടെന്ന് ഇന്റർവ്യൂവിൽ വരണം എന്നും പറഞ്ഞു. ഞാൻ ഇന്റർവ്യൂവിൽ അറ്റൻഡ് ചെയ്യുകയും സെലക്ഷൻ ആവുകയും ചെയ്തു.സെലക്ഷൻ ആയതിനുശേഷം ഒമ്പതാഴ്ച അടുപ്പിച്ച് വിശുദ്ധ അന്തോണീസിന്റെയും പരിശുദ്ധ അമ്മയുടെയും ദേവാലയത്തിലേക്ക് കടന്നുവന്ന കുർബാനയിലും നൊവേനയിലും മാധ്യസ്ഥം തേടി അപേക്ഷിച്ചു, ഒമ്പതാമത്തെ ആഴ്ച ആയപ്പോഴേക്കും വിസയ്ക്ക് വെച്ചു വിസയും ടിക്കറ്റും കിട്ടി എല്ലാ പേപ്പർ വാക്കും പെട്ടെന്ന് നടന്നു. എനിക്ക് Bsc Nursing മെൽബണിൽ തന്നെയുള്ള യൂണിവേഴ്സിറ്റിയിൽ തന്നെ പഠിക്കുവാൻ ദൈവം അവസരം തന്നു. ഇത്രയും വലിയ അനുഗ്രഹങ്ങൾ നേടിത്തന്ന വിശുദ്ധ അന്തോണീസ് പുണ്യവാളനും പരിശുദ്ധ അമ്മയ്ക്കും ഒരായിരം നന്ദി പറയുന്നു.
ഞാൻ PTE പരീക്ഷ എഴുതുവാൻ പോയപ്പോൾ വിശുദ്ധ അന്തോണിയസ് പുണ്യവാളന്റെയും പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടി ഈ പള്ളിയിൽ വന്നിട്ടാണ് പരീക്ഷയ്ക്ക് പോയത്. എനിക്ക് First Attempt ൽ തന്നെ PTE നല്ല മാർക്ക് നൽകി അനുഗ്രഹിച്ചു. ഇത്രയും അനുഗ്രഹങ്ങൾ ദൈവത്തിൽ നിന്ന് എനിക്കുവേണ്ടി വാങ്ങിത്തന്ന വിശുദ്ധ അന്തോണീസ് പുണ്യവാളനും പരിശുദ്ധ അമ്മയ്ക്കും ഒരായിരം നന്ദി പറയുന്നു.എന്ന് അങ്ങയുടെ വിശ്വസ്തത ദാസി.